ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻമാസ്റ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി ഉദ്ദേശം 1250 ഒഴിവുണ്ട്. ഒക്ടോബർ 27 മുതൽ ഓൺലൈനായി അപേക്ഷിക്കാം. എൽ.ഐ.സി. ഹൗസിങ് ഫിനാൻസിൽ അപ്രന്റിസ്ഷിപ്പിനും വിജ്ഞാപനമായിട്ടുണ്ട്. 232 ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. കേരളത്തിലും ഒഴിവുണ്ട്. ഐ.എസ്.ആർ.ഒ.യുടെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വിവിധ തസ്തികകളിലായി 97 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. ഒക്ടോബർ 26-ന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ, ഈ പറഞ്ഞവ ഉൾപ്പെടെ ഒട്ടേറെ തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനത്തിനായി ഉദ്യോഗാർഥികൾക്ക് കോടതി കയറേണ്ടിവരുന്നതിനെക്കുറിച്ചുള്ള പരമ്പര ഈ ലക്കത്തിൽ ആരംഭിച്ചിട്ടുണ്ട്. കേസിൽ കുരുക്കുന്ന പി.എസ്.സി. ‘പരീക്ഷണങ്ങൾ’ എന്ന പേരിലുള്ള ഈ പരമ്പരയുടെ ഭാഗമായി ഉദ്യോഗാർഥികൾക്ക് അവരുടെ അനുഭവങ്ങൾ അറിയിക്കാനും അവസരമുണ്ട്.
ഒക്ടോബർ 31-ന് നടത്തുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, നവംബർ 11-ന് നടത്തുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ), ഡിസംബർ 5, 9 തീയതികളിൽ നടത്തുന്ന കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്റ് (മെയിൻ) എന്നീ പരീക്ഷകൾക്കുള്ള മോക് ടെസ്റ്റ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി. ഡിഗ്രി ലെവൽ മെയിൻ പരീക്ഷകൾക്കായി പ്രത്യേകം ഫോക്കസ് നൽകി, കൂടുതൽ പേജുകളിലായി പരിശീലനം ഈ ലക്കത്തിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഡ്രൈവർ, ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി) എന്നീ പരീക്ഷകൾക്കുള്ള പരിശീലനവുമുണ്ട്. ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങൾ, അവയ്ക്കുള്ള മറുപടി തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം. മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com.
Content Highlights: Indian Railway Station Master recruitment for 1250 vacancies starting October 27
Published: 26 Oct 2026, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented