കോഴിക്കോട്: മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ വി.എസ്. അജിത്തിന്റെ 'ഇന്ന് രാത്രി പതിനൊന്നിന്' എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ചനടത്തി. പി.കെ. പാറക്കടവ് ഉദ്ഘാടനംചെയ്തു.

To advertise here,

കഥയെക്കാള്‍ കഥപറയുന്ന രീതിക്കാണ് അജിത്ത് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും രസകരമായ പ്രയോഗങ്ങളും നിരീക്ഷണങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പാറക്കടവ് അഭിപ്രായപ്പെട്ടു. 

മുഖ്താര്‍ ഉദരംപൊയില്‍, യാസര്‍ അറഫാത്ത്, ശ്രീകലാ മേനോന്‍, മധുശങ്കര്‍ മീനാക്ഷി, ഡോ. കെ.എസ്. ധന്യ, റിഹാന്‍ റാഷിദ്, റഹ്‌മാന്‍ കിടങ്ങയം, ഷബ്ന മറിയം, രാജേഷ് രാമന്‍, ജിസാ ജോസ്, വിജീഷ് പരവരി എന്നിവര്‍ പങ്കെടുത്തു.