പെട്രോള് പമ്പുകളില് നിന്ന് വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ ഘടനയെ കുറിച്ച് അത് വാങ്ങിക്കുന്ന ഉപയോക്താക്കള്ക്ക് അറിയാനുള്ള അവസരം ഉണ്ടാകണം.

പെട്രോളിൽ എത്ര ശതമാനം എഥനോൾ കലർത്തിയിട്ടുണ്ടെന്ന് പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കുകയും ഇന്ധന ബില്ലുകളിൽ നിർബന്ധനമായും രേഖപ്പെടുത്തുകയും വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ആർട്ടിക്കിൾ 32 അനുസരിച്ചുള്ള ഹർജി പരിഗണിക്കാൻ വിസ്സമ്മതിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദേശിച്ചു.
പെട്രോളിൽ എത്ര ശതമാനം എഥനോൾ ചേർന്നിട്ടുണ്ടെന്നത് സംബന്ധിച്ച് എല്ലാ പമ്പുകളിലും പെട്രോൾ ഒഴിക്കുന്ന നോസിൽ ഉൾപ്പെടെയുള്ളവയിൽ കൃത്യമായി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് നരേന്ദ്ര കുമാർ ഗോസ്വാമി എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പെട്രോളിലെ എഥനോളിന്റെ സാന്നിധ്യം എത്ര ശതമാനമാണെന്ന് പെട്രോൾ ഇൻവോയിസിലും ബില്ലിലും രേഖപ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
പെട്രോൾ പമ്പുകളിൽ നിന്ന് വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ ഘടനയെ കുറിച്ച് അത് വാങ്ങിക്കുന്ന ഉപയോക്താക്കൾക്ക് അറിയാനുള്ള അവസരം ഉണ്ടാകണം. എന്നാൽ, രസീത് ഉൾപ്പെടെ പരിശോധിച്ചാലും ഇത് അറിയാനുള്ള യാതൊരു രേഖപ്പെടുത്തലുകളും ഉണ്ടാകാറില്ല. ഒരു ഉപയോക്താവ് എന്ന നിലയിൽ അത് അറിയാനുള്ള അവകാശം തനിക്ക് ഉണ്ടെന്നായിരുന്നു നരേന്ദ്ര കുമാർ ഗോസ്വാമി തന്റെ ഹർജിയിൽ ആവശ്യപ്പെട്ടത്.
ഓരോ വാഹനങ്ങളിലും എത്ര ശതമാനം വീതം കലർപ്പുള്ള പെട്രോളുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൂടി ലഭ്യമായ ഒരു ഡാറ്റ ബേസ് വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. വാഹന നിർമാതാവ്, മോഡൽ, എൻജിൻ ടൈപ്പ്, വാഹനം നിർമിച്ച വർഷം, എത്ര ശതമാനം വരെ എഥനോൾ ചേർന്ന പെട്രോൾ ഈ വാഹനത്തിൽ ഉപയോഗിക്കാം തുടങ്ങിയ വിവരങ്ങളാണ് ഡാറ്റ ബേസിൽ വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
പഴയ വാഹനങ്ങളിലും എഥനോൾ മിശ്രിതങ്ങൾ അനുയോജ്യമല്ലാത്ത വാഹനങ്ങളിലും ഉപയോഗിക്കുന്നതിനായി കുറഞ്ഞ അളവിൽ മാത്രം എഥനോൾ അടങ്ങിയ പെട്രോൾ ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ20 പെട്രോൾ നിർബന്ധിതമായി നടപ്പാക്കിയതിന് പിന്നിൽ നടത്തിയ പഠനങ്ങളും സുരക്ഷ മാനദണ്ഡങ്ങളും പൊതുജനങ്ങളിൽ നിന്ന് തേടിയ അഭിപ്രായങ്ങൾ, പഠന റിപ്പോർട്ടുകൾ സംബന്ധിച്ച വിശദമായ രേഖകൾ കോടതി പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയോട് പറഞ്ഞു.
Content Highlights: Supreme Court rejects plea to display ethanol percentage at petrol pumps and bills., Court advised petitioner to approach the High Court under Article 32., Petition demanded database for vehicle compatibility with ethanol-blended petrol., Petitioner argued consumers have the right to know fuel composition.
Published: 31 Aug 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented