ഇനി ഷോറൂമുകളേക്കാള് വേഗത്തില് വര്ക്ക്ഷോപ്പുകള് വളരുമെന്ന് ടാറ്റ പറയുന്നു. വാഹനങ്ങളുടെ ഗുണനിലവാരവും വില്പ്പനാനന്തര സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലും ടാറ്റ മോട്ടോഴ്സ് കൂടുതല് ശ്രദ്ധ ചെലുത്തും.

ടാറ്റയുടെ പാസഞ്ചർ വെഹിക്കിൾ (PV) ബിസിനസ് 35 ശതമാനം വളർച്ച രേഖപ്പെടുത്തി. കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസിനെ പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ നിന്ന് വേർപെടുത്തിയ ഡീമേർജറിന് ശേഷമുള്ള ആദ്യ വർഷത്തിലാണ് ഈ നേട്ടം. 2025 ഒക്ടോബർ നാണ് ഡീമെർജർ നിലവിൽ വന്നത്.
2025 ഒക്ടോബർ മുതൽ 2026 സെപ്റ്റംബർ വരെയുള്ള ആഭ്യന്തര വിൽപ്പന 7.44 ലക്ഷം യൂണിറ്റിലെത്തി. വ്യവസായ രംഗത്തെ ഏകദേശം 22 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മുന്നിലാണിത്. തദ്ദേശീയ ബ്രാൻഡിന്റെ വിപണി വിഹിതം 14.1 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതോടെ ഈ കാലയളവിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായി അവർ മാറി.
മുന്നേറ്റത്തിന് പിന്നിലെന്ത്?
രണ്ട് എസ്യുവികൾക്ക് വിപണിയിൽ ലഭിച്ച സ്വീകാര്യതയും ജിഎസ്ടി വെട്ടിക്കുറയ്ക്കലുമാണ് ടാറ്റയുടെ വൻ നേട്ടത്തിന് പിന്നിൽ. 2025 സെപ്റ്റംബർ 22 മുതൽ നിലവിൽ വന്ന പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ കാര്യമായി പ്രയോജനപ്പെടുത്താൻ ടാറ്റയ്ക്ക് കഴിഞ്ഞു.
വിവിധ സെഗ്മെന്റുകളിലുടനീളം കാറുകൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ അവർ ലഭ്യമാക്കി. എങ്കിലും ഈ മുന്നേറ്റം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് ടാറ്റ മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറയുന്നത്. 35 ശതമാനം മുന്നേറ്റം പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹംതന്നെ സമ്മതിക്കുന്നു.
മുന്നേറി നെക്സോണും പഞ്ചും
യഥാക്രമം 2.38 ലക്ഷം, 2.33 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയോടെ നെക്സണും പഞ്ചും ഈ കാലയളവിൽ ടാറ്റയുടെ ആഭ്യന്തര വിൽപ്പനയുടെ ഏകദേശം 63 ശതമാനവും സ്വന്തമാക്കി. അതേസമയം, സിയേറയുടെ വിൽപ്പന 2026 ജനുവരിയ്ക്കും സെപ്റ്റംബറിനും ഇടയിൽ 60,000 യൂണിറ്റുകൾ കവിഞ്ഞു.
ഇ.വി, സിഎൻജി വാഹന വിൽപ്പനയിൽ മുന്നേറ്റം
ഇലക്ട്രിക് വാഹനങ്ങളും (EVs) സിഎൻജി കാറുകളും ടാറ്റയുടെ വാർഷിക വിൽപ്പനയുടെ 44 ശതമാനമാണ്. ജൂലായ്-സെപ്റ്റംബർ പാദത്തിൽ ഇത് ഏകദേശം 51 ശതമാനമായി ഉയർന്നുതായും ടാറ്റ മോട്ടോഴ്സ് പറയുന്നു. ഇലക്ട്രിക് മോഡലുകളുടെ വിൽപ്പന 84 ശതമാനം വർധിച്ച് 1.3 ലക്ഷം യൂണിറ്റിലെത്തി.
ഇവി വിപണിയുടെ 42 ശതമാനം വിഹിതവും ബ്രാൻഡ് അവകാശപ്പെടുന്നു. സിഎൻജി മോഡലുകളുടെ വിൽപ്പന 31 ശതമാനം വർധിച്ച് 2.03 ലക്ഷത്തിലധികം യൂണിറ്റുകൾ രേഖപ്പെടുത്തി.
ഇനി ഷോറൂമുകളേക്കാൾ വേഗത്തിൽ വർക്ക്ഷോപ്പുകൾ വളരുമെന്ന് ടാറ്റ പറയുന്നു. വാഹനങ്ങളുടെ ഗുണനിലവാരവും വിൽപ്പനാനന്തര സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലും ടാറ്റ മോട്ടോഴ്സ് കൂടുതൽ ശ്രദ്ധ ചെലുത്തും. ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗം ഇപ്പോൾ മാനേജിങ് ഡയറക്ടർക്ക് നേരിട്ടാണ് റിപ്പോർട്ടുകൾ നൽകുന്നത്. ഒരു സെൻട്രൽ സോഫ്റ്റ്വെയർ ഇന്റഗ്രേഷൻ ടീമും ടാറ്റ രൂപവത്കരിച്ചിട്ടുണ്ട്. ഇത് പിന്നീടൊരു 'സെന്റർ ഓഫ് എക്സലൻസ്' ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: Tata Motors PV business grew by 35 percent in its first year post-demerger (October 2025 to September 2026)., Domestic sales reached 7.44 lakh units, making Tata India's second-largest carmaker with a 14.1 percent market share., EV and CNG models accounted for 44 percent of annual volumes, with EV sales surging 84 percent., Tata targets 12 lakh annual sales by FY31 with six new nameplates, including the Avinya., The brand plans to triple its service network and prioritize after-sales quality and customer experience.
Published: 15 Oct 2026, 01:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented