ന്യൂഡൽഹി: തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്.ഐ.ആർ.) ക്രമക്കേടും ഫോം ആറിലെ ഭേദഗതിയുമുൾപ്പെടെ ചോദ്യംചെയ്ത് തിരഞ്ഞെടുപ്പു കമ്മിഷനെതിരേ ഇന്ത്യസഖ്യനേതാക്കൾ നൽകിയ ഹർജി പിഴവുകൾ തിരുത്തി ചൊവ്വാഴ്ച ഫയൽ ചെയ്തു.

To advertise here,

തിങ്കളാഴ്ച സമർപ്പിച്ച ഹർജിയിൽ രാഹുൽഗാന്ധി ഉൾപ്പെടെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ 11 നേതാക്കളാണ് ഒപ്പിട്ടത്. ചൊവ്വാഴ്ച പുതുക്കിനൽകിയതിൽ രണ്ടുപേർകൂടി ഒപ്പിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച സമർപ്പിച്ചതിൽ വി.സി.കെ. നേതാവ് തോൽ തിരുമാവളവൻ, ജമ്മു-കശ്മീർ നാഷണൽ കോൺഫറൻസിന്റെ സജ്ജദ് അഹമ്മദ് കിച്‌ലൂ എന്നിവരും ഒപ്പുവെച്ചിട്ടുണ്ട്.