ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയും നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനങ്ങളെടുത്ത രീതിയെ ചോദ്യംചെയ്തുകൊണ്ടുള്ളതാണ് ഹർജികൾ.

To advertise here,

സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരമാണ് കേസ് നാളെ പരിഗണിച്ചേക്കാമെന്ന് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിയും മുന്നണിയിലെ മറ്റു നേതാക്കളായ മല്ലികാർജുൻ ഖർഗെ, സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ, തോൽ തിരുമാവളവൻ, സജാദ് അഹ്‌മദ് കിച്ച്‌ലു എന്നിവരാണ് ഹർജി നൽകിയത്.