മുംബൈ: ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ റേഞ്ച് റോവർ വാഹനങ്ങളുടെ വില വെട്ടിക്കുറച്ച് ജഗ്വാർ ലാൻഡ് റോവർ. പൂർണമായി നിർമിച്ച് ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറുകളുടെ വിലയിൽ 75 ലക്ഷം രൂപവരെയാണ് കുറയുക. റേഞ്ച് റോവർ എസ്.വി, റേഞ്ച് റോവർ സ്പോർട്സ് എസ്.വി. എന്നിവയ്ക്കാണ് വിലക്കുറവിന്റെ നേട്ടം ലഭിക്കുക.
ഇതനുസരിച്ച് റേഞ്ച് റോവർ എസ്.വി.യുടെ എക്സ്ഷോറൂം വില 4.25 കോടിയിൽനിന്ന് 3.5 കോടിയായി കുറയും. റേഞ്ച് റോവർ സ്പോർട്സ് എസ്.വി. വില 2.75 കോടിയിൽനിന്ന് 2.35 കോടിയായും കുറയും. സ്വതന്ത്ര വ്യാപാരക്കരാറിന്റെ പുതിയ നികുതിഘടനയനുസരിച്ചാകും വിലയിൽ മാറ്റം പ്രതിഫലിക്കുകയെന്നും കമ്പനി വ്യക്തമാക്കി.
Content Highlights: Jaguar Land Rover has significantly reduced the prices of its imported Range Rover SV and Sport SV models in India by up to ₹75 lakh, following the new tax structures under the India-UK Free Trade Agreement.
Published: 06 May 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented