ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ തുറന്നിടുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തയാണ് ഇന്ത്യയില്‍ വലിയ തോതിലുള്ള വിപുലീകരണത്തിന് കമ്പനി തയ്യാറെടുക്കുന്നത്.

ഇന്ത്യയിൽ സന്നിധ്യം ശക്തമാക്കാനുള്ള വിപുലമായ നീക്കങ്ങളുമായി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ (ജെ.എൽ.ആർ). പുണെ പ്ലാന്റിലെ വാഹനങ്ങളുടെ നിർമാണം (അസംബ്ലി) കമ്പനി വൻതോതിൽ വർധിപ്പിച്ചേക്കും. ഇതിനുപുറമെ നാല് ഇലക്ട്രിക് വാഹനങ്ങൾ ജെഎൽആർ ഇന്ത്യൻ വിപണിയിലെത്തിക്കും. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ തുറന്നിടുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തയാണ് ഇന്ത്യയിൽ വലിയ തോതിലുള്ള വിപുലീകരണത്തിന് കമ്പനി തയ്യാറെടുക്കുന്നത്. പുണെ പ്ലാന്റിൽ പ്രതിവർഷം 12,000 വാഹനങ്ങൾ എന്ന നിലവിലെ ശേഷിക്ക് അപ്പുറത്തേക്ക് ഉത്പാദനം വർധിപ്പിക്കാനാണ് നീക്കം.
പുണെയിലെ ഡിഫൻഡർ അസംബ്ലി
ഡിഫെൻഡർ പുണെയിൽ പ്രാദേശികമായി അസംബിൾ ചെയ്ത് തുടങ്ങിയതിലൂടെ ലക്ഷ്വറി എസ്.യു.വിയുടെ വില (എക്‌സ് ഷോറൂം) 1 കോടി രൂപയിൽ താഴെയാക്കാൻ ജെ.എൽ.ആറിന് സാധിച്ചിരുന്നു. 34 ലക്ഷം രൂപ വരെയാണ് (22.4 ശതമാനം) ഡിഫൻഡറിന്റെ വിലയിൽ കുറവ് വന്നിട്ടുള്ളത്. ഏകദേശം മൂന്നര വർഷത്തിനുള്ളിൽ 9,000-ലധികം ഡിഫെൻഡറുകൾ വിറ്റഴിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കമ്പനിയുടെ നീക്കം. ഇറക്കുമതി ചെയ്യുന്ന ലക്ഷ്വറി എസ്.യു.വികളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യത്തെ പ്രാദേശികമായി അസംബിൾ ചെയ്യുന്ന വാഹനത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. പുണെയിലെ പ്ലാന്റിന്റെ ശേഷി വിപുലീകരിക്കാൻ കഴിയുമെന്നും ഡിമാൻഡ് വർധിക്കുന്നതനുസരിച്ച് ഉത്പാദനവും വർധിപ്പിക്കാൻ സാധിക്കുമെന്നും ജെ.എൽ.ആർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ അംബ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നാല് ഇലക്ട്രിക് വാഹനങ്ങൾ
ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കുന്നതിനെക്കുറിച്ച് ജെഎൽആർ എംഡി രാജൻ അംബ തന്നെയാണ് സൂചന നൽകിയിട്ടുള്ളത്. ഇ.വി നിരയിൽ നാല് മോഡലുകൾ വന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. 2027 രണ്ടാംപകുതിയോടെ ഇന്ത്യയിൽ വരാനിരിക്കുന്ന റേഞ്ച് റോവർ ഇലക്ട്രിക്കിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. വിപുലമായ ഇലക്ട്രിക് വാഹന നിര ജർമ്മൻ ലക്ഷ്വറി വാഹന നിർമ്മാതാക്കളുമായുള്ള മത്സരത്തിൽ ജെ.എൽ.ആറിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കും.
വ്യാപാര കരാർ നൽകുന്ന സാധ്യതകൾ
ഘട്ടം ഘട്ടമായി തീരുവ കുറയ്ക്കുന്നതിലൂടെ ബ്രിട്ടനിൽ നിർമ്മിച്ച ലക്ഷ്വറി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ എളുപ്പമാക്കിയേക്കാം. ഈ സാഹചര്യം താരതമ്യേന കുറഞ്ഞ വിലയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാൻ ജെ.എൽ.ആറിനെ പ്രാപ്തമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതുകൂടാതെ തങ്ങളുടെ റീട്ടെയിൽ, വിൽപ്പനാനന്തര സേവന സംവിധാനങ്ങളും ജെഎൽആർ ശക്തിപ്പെടുത്തി വരികയാണ്.
Content Highlights: JLR begins local assembly of the Defender in India, reducing prices by up to ₹34 lakh (22.4%)., Pune plant has expandable manufacturing capacity beyond the current 12,000 vehicles annually., JLR plans to expand its electric vehicle portfolio in India to four models, including the Range Rover Electric., India-UK free trade agreement could offer future tariff relief on British-built luxury vehicles.
Published: 29 Oct 2026, 01:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented