ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആളുകള്‍ക്കാണ് ലോക്കല്‍ പാസിനുള്ള യോഗ്യത ലഭിക്കുന്നത്.

ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. രാജ്യത്തുടനീളമുള്ള 121 ടോൾ പ്ലാസകളിൽ കൂടി ഓൺലൈൻ ഫാസ്ടാഗ് ലോക്കൽ പാസ് സംവിധാനം ആരംഭിച്ചു. ലോക്കൽ പാസ് ലഭിക്കാൻ അർഹരായ ആളുകൾക്ക് ടോൾ പ്ലാസയിൽ നേരിട്ട് എത്തുന്നതിന് പകരമായി മൊബൈൽ ആപ്പ് വഴി ലോക്കൽ പാസിന് അപേക്ഷിക്കാനാകും.
ഓൺലൈൻ ആയി പാസിന് അപേക്ഷിക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കിയതോടെ താമസസ്ഥലം തെളിയിക്കുന്നതിനുള്ള രേഖകൾ ഉൾപ്പെടെ ടോൾ പ്ലാസയിലെത്തി അപേക്ഷ സമർപ്പിക്കുന്ന സംവിധാനത്തിനാണ് മാറ്റം വരുന്നത്. ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്ന ആളുകൾക്ക് രാജ്മാർഗ് ആപ്ലിക്കേഷനിലൂടെ പ്രതിമാസ പാസ് നേടാനാകും. നിശ്ചിത ഫീസ് ഈടാക്കിയാണ് പ്രദേശവാസികൾക്ക് ലോക്കൽ പാസ് അനുവദിക്കുന്നത്.
ലോക്കൽ പാസിനുള്ള യോഗ്യത
ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ച് ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾക്കാണ് ലോക്കൽ പാസിനുള്ള യോഗ്യത ലഭിക്കുന്നത്. ഇവർ മുമ്പ് ടോൾ പ്ലാസയിൽ നേരിട്ടെത്തിയാണ് അവരുടെ അർഹത തെളിയിക്കുന്നതിനുള്ള രേഖയും ഫീസും സമർപ്പിച്ച് ലോക്കൽ പാസ് നേടിയിരുന്നത്. ഈ സംവിധാനമാണ് രാജ്മാർഗ് മൊബൈൽ ആപ്ലിക്കേഷനിലേക്ക് മാറിയിരിക്കുന്നത്.
ദേശീയപാത ഉപയോക്തൃ ഫീസ് ചട്ടപ്രകാരം, ടോൾ ബൂത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾക്ക് ടോൾ ഗേറ്റ് കടക്കുന്നതിനായി ബന്ധപ്പെട്ട ടോൾ പ്ലാസയിൽ നിന്ന് 350 നിരക്കിൽ പ്രതിമാസ പാസ് അനുവദിക്കാറുണ്ട്. ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയാണ് ഇതിവഴി ലഭിക്കുന്നത്. എന്നാൽ, ഇത് സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ വാഹനങ്ങൾ ഈ ഇളവ് ലഭിക്കില്ല.
ഡിജിറ്റൽ ലോക്കൽ പാസ സൗകര്യം ഡിജിലോക്കർ, വാഹൻ എന്നിവയുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ലോക്കൽ പാസ് നൽകുന്നതിനായി 20 കിലോമീറ്റർ ചുറ്റളവിലാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന മേൽവിലാസം, വാഹന വിവരങ്ങൾ, ഈ വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഫാസ്ടാഗ് തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചായിരിക്കും യോഗ്യത ഉറപ്പാക്കുന്നത്. ലോക്കൽ പാസിന് അപേക്ഷിച്ചയാളുടെ വാഹനം രജിസ്റ്റർ ചെയ്ത അഡ്രസ് പരിശോധിച്ച് 20 കിലോമീറ്റർ പരിധിയിലാണോയെന്നും ഉറപ്പുവരുത്തും.
Content Highlights: Online application for FASTag local passes launched across 121 toll plazas in India., Residents living within a 20 km radius of a toll plaza can apply using the Rajmarg mobile application., Monthly passes cost 350 for private vehicles, offering unlimited travel within the specified area., The digital system integrates with DigiLocker and Vahan for automated address and vehicle verification.
Published: 20 Aug 2026, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented