ആലപ്പുഴ: ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽനിന്ന് എറണാകുളംവരെ ഉയരപ്പാതവഴി പോകുന്നവർക്ക് മൂന്നിടത്ത് ടോൾ നൽകേണ്ടിവരും. ഉയരപ്പാതയിലെ ഒരു ടോൾ ബൂത്ത് ഉൾപ്പെടെയാണ് മൂന്നിടത്ത് ടോൾ നൽകേണ്ടിവരിക.

To advertise here,

പറവൂർ-തുറവൂർ റീച്ചിൽ കൃപാസനം ജങ്ഷനിലും അരൂർ-തുറവൂർ ഉയരപ്പാതയിൽ എരമല്ലൂരിലും ആണ് പുതുതായി ടോൾ ബൂത്തുകൾ വരിക. എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കാൻ അരൂരിനപ്പുറം കുമ്പളത്ത് നിലവിൽ ടോൾ പ്ലാസയുണ്ട്. ഇതുൾപ്പെടെയാണ് മൂന്നിടത്ത് ടോൾ നൽകേണ്ടിവരിക. അതേസമയം, ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് പോകേണ്ടവർക്ക് ഓച്ചിറയിലെ ഒരു ടോൾ ബൂത്ത് മാത്രമേ കടക്കേണ്ടി വരു.

ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയ പാതയിൽ ടോൾ പ്ലാസകൾ സ്ഥാപിക്കാറുള്ളത്. എന്നാൽ ജില്ലയിൽ 30 കിലോമീറ്റർ പരിധിയിലാണ് ഓരോ ടോൾ പ്ലാസകളും ഉള്ളത്.

ഓച്ചിറയിലും ടോൾ ബൂത്ത് വരും. ഓച്ചിറയ്ക്ക് സമീപം കൃഷ്ണപുരത്തു നിന്ന് തുടങ്ങി അരൂർ വരെ 96 കിലോമീറ്ററാണ് ജില്ലയുടെ ദേശീയപാത കടന്നുപോകുന്നത്. അരൂർ- തുറവൂർ ഉയരപ്പാത, തുറവൂർ- പറവൂർ, പറവൂർ- കൊറ്റകുളങ്ങര, കൊറ്റുളങ്ങര- കൊല്ലം (ജില്ലയിൽ കൃഷ്ണപുരം വരെ) എന്നിങ്ങനെ നാല് റീച്ചുകളിലായാണ് നിർമ്മാണം, കൊറ്റുകളുങ്ങര- കൊല്ലം റീച്ചിലെ ടോൾ ബൂത്ത് ജില്ലയുടെ അതിർത്തി പ്രദേശമായ ഓച്ചിറയിലാണ്.