പെട്രോളും ഡീസലും ഉപേക്ഷിച്ച് വിലകുറഞ്ഞ ഇന്ധനമായിരുന്ന സി.എന്‍.ജി.യിലേക്ക് മാറിയ വാഹന ഉടമകള്‍ക്ക് വിലവര്‍ധന വന്‍ തിരിച്ചടിയായി.

ഏലൂർ (കൊച്ചി): പെട്രോളിനും ഡീസലിനും വില വർധിക്കുന്നതിനെക്കാൾ വേഗത്തിൽ സി. എൻ.ജി.(പ്രകൃതിവാതകം)ക്ക് വില വർധിക്കുന്നു. നിലവിൽ കൊച്ചിയിൽ ഡീസലിനെക്കാൾ കൂടുതൽ വിലയാണ് സി.എൻ.ജി.യ്ക്ക്. പെട്രോളും ഡീസലും ഉപേക്ഷിച്ച് വിലകുറഞ്ഞ ഇന്ധനമായിരുന്ന സി.എൻ.ജി.യിലേക്ക് മാറിയ വാഹന ഉടമകൾക്ക് വിലവർധന വൻ തിരിച്ചടിയായി.
കൊച്ചിയിൽ ബുധനാഴ്ച സി.എൻ.ജി.ക്ക് കിലോയ്ക്ക് 102.50 രൂപയാണ് വില. ഡീസൽ ലിറ്ററിന് 102.45 രൂപയും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില പ്രകാരം പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡാണ് സി.എൻ.ജി.യുടെ വില നിശ്ചയിക്കുന്നത്. ക്രൂഡിന്റെ വിലവർധനയാണ് ഇപ്പോൾ സി.എൻ.ജി. വില ഉയരാൻ കാരണമായി പറയുന്നത്.
സംസ്ഥാനത്ത് ആദ്യമായി 2018 മാർച്ച് 22-നാണ് എറണാകുളം ജില്ലയിൽ നാല് സി.എൻ.ജി. പമ്പുകൾ തുറന്നത്. അന്ന് സി.എൻ.ജി. വില കിലോയ്ക്ക് 46.50 രൂപയായിരുന്നു. ഡീസൽ വിലയാകട്ടെ ലിറ്ററിന് 71 രൂപയും. ഇക്കാലത്ത് ഡീസൽ ഉപേക്ഷിച്ച് സി.എൻ.ജി.യിലേക്ക് മാറിയ വാഹന ഉടമകൾക്ക് വൻ ലാഭമായിരുന്നു. എന്നാലിപ്പോൾ ലാഭം ഇല്ലാതെയായി.
സി.എൻ.ജി. പമ്പുകൾ തുറന്നപ്പോൾ കുറച്ച് സ്വകാര്യ ബസുകൾ മാത്രമാണ് ഡീസൽ ഉപേക്ഷിച്ച് സി.എൻ.ജി.യിലേക്ക് മാറിയത്. എന്നാൽ ഇപ്പോൾ നിരവധി ബസുകളും കാറുകളും ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും സി.എൻ.ജി. യിൽ പ്രവർത്തിക്കുന്നു.
Content Highlights: CNG price in Kochi has exceeded diesel price, reaching Rs 102.50 per kg., Diesel price in Kochi is currently Rs 102.45 per litre., Crude oil price hikes in the international market drive the CNG price increase., Vehicle owners who switched to CNG for cost savings are now facing huge financial setbacks.
Published: 01 Oct 2026, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented