ബെംഗളൂരു: മൈസൂരു-ബെംഗളൂരു പാതയില്‍ കൂടുതല്‍ വികസനപ്രവൃത്തികള്‍ വരുന്നു. കൂടുതല്‍ സര്‍വീസ് റോഡുകള്‍ നിര്‍മിക്കാനാണ് പദ്ധതി. വിവിധഭാഗങ്ങളില്‍ പാതയിലേക്ക് കടന്നുവരാനും ഇറങ്ങാനും കഴിയുന്നതിനാണിത്. പാതയിലൂടെ വരുന്നവര്‍ക്ക് മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള വിവിധ പട്ടണങ്ങളിലേക്ക് കടന്നുവരാന്‍ ഇത് വഴിയൊരുക്കും.
ഇതിനായി സര്‍വീസ് റോഡുകള്‍ നിര്‍മിക്കണമെന്ന് നാട്ടുകാര്‍ കുറേക്കാലമായി ആവശ്യമുയര്‍ത്തി വരുന്നതായിരുന്നു. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഏഴുമീറ്റര്‍ വീതിയിലുള്ള റോഡുകളാണ് നിര്‍മിക്കുക. റോഡുമായി ബന്ധിപ്പിച്ച് ടോള്‍ ബൂത്തുകളുമുണ്ടാകും. മൈസൂരുവില്‍ പാതയാരംഭിക്കുന്ന മണിപ്പാല്‍ ആശുപത്രി ജങ്ഷനില്‍ മേല്‍പ്പാത നിര്‍മിക്കാനും പദ്ധതിയുണ്ട്.
Content Highlights: new service roads in mysuru bengaluru highway
Published: 09 Dec 2024, 06:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented