തിരുവനന്തപുരം: ഈ വർഷം പൂർത്തിയാവുമെന്നു കരുതിയ ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ 2028 ആയാലും തീരാത്ത അവസ്ഥയാണെന്ന് മന്ത്രി പി.കെ. ബഷീർ. നിയമസഭയിൽ കെ.എൻ. ബാലഗോപാൽ ഉന്നയിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
രണ്ടു തവണ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി. കരാറുകാരൊന്നും ഇന്നേവരെ കേരളം കണ്ടിട്ടില്ല. എന്തെങ്കിലും പ്രശ്നം വിളിച്ചു പറഞ്ഞാൽ ഏതെങ്കിലും ജൂനിയർമാരെ പറഞ്ഞയയ്ക്കും. ഇതിനൊക്കെ മാറ്റം വരുത്തണമെന്ന് കേന്ദ്രമന്ത്രിയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എം.സി. റോഡ് വികസനത്തിന് മുൻഗണന നൽകുന്നില്ലെന്ന് ആക്ഷേപം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിങ്ങളുടെ കാലത്തൊക്കെ നടക്കാത്ത കാര്യം എന്റെ കാലത്തെങ്കിലും ചെയ്യാനാവുമോയെന്നു നോക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇടുക്കി വിനോദസഞ്ചാര ഇടനാഴിക്ക് സാധ്യതാപഠനം
ഇടുക്കി അണക്കെട്ടും അനുബന്ധ വിനോദ സഞ്ചാര പ്രദേശങ്ങളും തമ്മൽ ബന്ധിപ്പിച്ച് ‘വിനോദ സഞ്ചാര ഇടനാഴി’ യാഥാർഥ്യമാക്കാൻ സാധ്യതാപഠനം നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വിനോദ സഞ്ചാര സാധ്യതയുള്ള ഇടുക്കി അണക്കെട്ട് മൂന്നു വർഷമായി സന്ദർശകർക്കു തുറന്നു കൊടുത്തിട്ടില്ലെന്ന റോയ്.കെ. പൗലോസിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
Content Highlights: National Highway construction works in Kerala may extend beyond 2028., Minister P.K. Basheer responded to the submission raised by K.N. Balagopal in the assembly., Discussions were held twice with Union Minister Nitin Gadkari regarding contractor issues., A feasibility study will be conducted for the Idukki tourism corridor.
Published: 14 Oct 2026, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented