
വാഹനനികുതിയില്‍ കുടിശ്ശിക വരുത്തിയവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ കിട്ടാക്കടം 772 കോടിരൂപ കവിഞ്ഞു. നികുതി അടയ്ക്കാതെ മുങ്ങിയ ഉടമകളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ പിടിച്ചെടുക്കാമെന്നുവെച്ചാല്‍ ഇവയില്‍ ഭൂരിഭാഗവും നിരത്തിലില്ല. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തിയാലും ജപ്തിചെയ്ത് തുക ഈടാക്കുക പ്രായോഗികമല്ല. ഭൂരിഭാഗം വാഹനങ്ങളും നാശോന്മുഖമായി.
ഉടമയെ കണ്ടെത്തി തുക ഈടാക്കുകയെന്നതാണ് അടുത്ത വഴി. എന്നാല്‍, രജിസ്ട്രേഷന്‍ രേഖകളിലെ പല വിലാസങ്ങളും കൃത്യമല്ല. അയക്കുന്ന നോട്ടീസുകള്‍ വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മടങ്ങുന്നു. റവന്യൂവകുപ്പിന്റെ സഹായത്തോടെയുള്ള ജപ്തിനടപടികളും ഒരു പരിധിക്കപ്പുറം വിജയിക്കുന്നില്ല.
വാഹന രജിസ്ട്രേഷനും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാല്‍ മറ്റെവിടെയെങ്കിലും വസ്തുവകകള്‍ ഉണ്ടെങ്കില്‍ അതില്‍നിന്നു കുടിശ്ശിക ഈടാക്കാനാകും. ഭൂരിഭാഗം കേസുകളിലും വാഹന ഉടമയുടെ പേരില്‍ റവന്യൂ റിക്കവറി നടപടികളിലേക്കു കടന്നിട്ടുണ്ട്. കുടിശ്ശിക വരുത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ അതത് വില്ലേജുകള്‍ക്കു കൈമാറുകയാണു പതിവ്.
നികുതിക്കുടിശ്ശിക ജില്ലതിരിച്ച് (കോടിയില്‍)
- തിരുവനന്തപുരം 51.44
- കൊല്ലം 68.08
- പത്തനംതിട്ട 20.05
- ആലപ്പുഴ 9.73
- ഇടുക്കി 11.16
- കോട്ടയം 39.21
- എറണാകുളം 129.58
- തൃശ്ശൂര്‍ 141.99
- പാലക്കാട് 54.9
- മലപ്പുറം 106.75
- കോഴിക്കോട് 33.58
- വയനാട് 7.76
- കണ്ണൂര്‍ 67.05
- കാസര്‍കോട് 30.89
Content Highlights: Motor Vehicle Tax, MVD Kerala, Road Tax, Motor Vehicle Department
Published: 05 Sept 2021, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented