ഇ20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ വാഹനത്തിന് തകരാര്‍ സംഭവിക്കുമോയെന്നുള്ള ആശങ്കയും സൗരവ് വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

E20 പെട്രോൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച ആശങ്കകളും വാദപ്രതിവാദങ്ങളും പുരോഗമിക്കുന്നതിനിടെ ഇ20 ഇന്ധനം ഉപയോഗിക്കുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ലൈഫ് സ്റ്റൈൽ വ്‌ളോഗറായ സൗരവ് ജോഷി. ഇ20 പെട്രോൾ ഉപയോഗിക്കുന്നതിനെ തുടർന്ന് തന്റെ ആഡംബര വാഹനത്തിന്റെ ഇന്ധനക്ഷമതയിൽ വലിയ ഇടിവുണ്ടായെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.
മെഴ്‌സിഡീസ് ബെൻസ് ജിഎൽസി എസ്‌യുവിയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും മുമ്പ് 16-17 കിലോ മീറ്റർ ഇന്ധനക്ഷമത ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കേവലം അഞ്ച് കിലോ മീറ്ററാണ് മൈലേജ് ലഭിക്കുന്നതെന്നുമായിരുന്നു സൗരവിന്റെ ആരോപണം. ഇതിന് കാരണം സർക്കാർ നിർബന്ധമാക്കിയ 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ ആണെന്നും അദ്ദേഹം വീഡിയോയിലൂടെ അറിയിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇ20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ വാഹനത്തിന് തകരാർ സംഭവിക്കുമോയെന്നുള്ള ആശങ്കയും സൗരവ് വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. ഇങ്ങനെയുണ്ടായാൽ ഹൽദ്വാനിയിൽനിന്ന് ഡൽഹിയിലുള്ള പ്രീമിയം സർവീസ് സെന്ററിലേക്ക് വാഹനം കൊണ്ടുപോകുന്നതിലുള്ള പ്രശ്‌നങ്ങളും വീഡിയോയിലുണ്ട്. സൗരവിന്റെ പ്രതികരണം വൈറലായതോടെ അദ്ദേഹത്തിന് മറപടിയുമായി സാക്ഷാൽ മെഴ്‌സിഡീസ് ബെൻസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മെഴ്‌സിഡീസ് ബെൻസ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പെട്രോൾ ബിഎസ് 6 വാഹനങ്ങളും ഇ20 പെട്രോളുകൾ ഉപയോഗിക്കുന്നതിന് യോജ്യമായ വാഹനമാണെന്നാണ് മെഴ്‌സിഡീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷ, വിശ്വാസ്യത, പ്രകടനം എന്നിവയ്ക്ക് മെഴ്‌സിഡീസ് ബെൻസിൽ വലിയ പ്രാധാന്യമുണ്ടെന്നും ഉപയോക്താക്കളുടെ സാങ്കേതികമായ എല്ലാ സംശയങ്ങൾക്കും മറുപടി നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നുമായിരുന്നു മെഴ്‌സിഡീസിന്റെ പ്രതികരണം.
ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള തെളിവുകളോടെയാണ് സൗരവ് തന്റെ വാദം ഉന്നയിച്ചത്. ഇന്ധനം നിറച്ചതിന് പിന്നാലെ ഇന്ധനക്ഷമതയിലുണ്ടായ കുറവാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തന്റെ എസ്‌യുവിയുടെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററിൽ 17 കിലോ മീറ്റർ ഇന്ധനക്ഷമതയുണ്ടായിരുന്നത് അഞ്ച് കിലോമീറ്ററിലേക്ക് താഴ്ന്നതാണ് സൗരവ് കാണിച്ചത്. ഇന്ധനക്ഷമത ഇത്രയും കുറഞ്ഞത് ആശങ്കയുളവാക്കുന്നതാണെങ്കിലും ഇ20-യുടെ മാത്രം കുഴപ്പമായി കാണുന്നില്ലെന്നും വിലയിരുത്തലുകളുണ്ട്.
Content Highlights: Vlogger Sourav Joshi alleges a massive drop in Mercedes-Benz GLC mileage after using E20 petrol., Claims mileage dropped from 17kmpl to 5kmpl after switching to 20% ethanol-blended fuel., Mercedes-Benz India officially clarified that all BS6 petrol models are E20 compatible., The controversy highlights growing consumer anxiety regarding ethanol-blended fuel performance., Mercedes emphasized their commitment to vehicle safety, reliability, and customer support.
Published: 14 Jul 2026, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented