ഇന്ത്യന് വിപണിയിലുള്ള ഞങ്ങളുടെ എല്ലാ വാഹനങ്ങളും ഇ20 പെട്രോള് ഉപയോഗിക്കുന്നതിന് അനുയോജ്യമാണെന്ന് ഞാന് ഉറപ്പുനല്കുന്നു.

ഇ20 പെട്രോൾ സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ ചൂടുപിടിക്കുന്നതിനിടെ ഇക്കാര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2008 മുതൽ മാരുതി സുസുക്കി നിർമിച്ചിട്ടുള്ള എല്ലാ മോഡലുകളും ഇ20 പെട്രോളിനെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണെന്നാണ് മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടാക്കുചി അറിയിച്ചു.
നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഞങ്ങളുടെ എല്ലാ വാഹനങ്ങളും ഇ20 പെട്രോൾ ഉപയോഗിക്കുന്നതിന് അനുയോജ്യമാണെന്ന് ഞാൻ ഉറപ്പുനൽകുന്നു. യഥാർഥത്തിൽ 2008-ലെ ഉത്പാദന വർഷം മുതൽ തന്നെ എഥനോൾ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലുള്ള വാഹനങ്ങളാണ് ഞങ്ങൾ നിർമിക്കുന്നത്. അതുകൊണ്ട് തന്നെ 2008-ന് ശേഷമുള്ള ഞങ്ങളുടെ വാഹനങ്ങൾ എല്ലാം തന്നെ ഇ20 പെട്രോളിന് അനുയോജ്യമാണെന്നാണ് ഹിസാഷി പറഞ്ഞത്.
മാരുതി സുസുക്കിയുടെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനും പുതിയ മോഡലുകൾ വികസിപ്പിക്കുന്നതിനും, ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കുമായി 2030-31 വരെയുള്ള സാമ്പത്തിക വർഷം വരെയുള്ള അഞ്ച് വർഷത്തേക്ക് 77,500 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് മാരുതി സുസുക്കി നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
2026-27 സാമ്പത്തിക വർഷത്തിലെ മൂലധന ചെലവ് 14,000 കോടിയായി ഉയർത്തിയിട്ടുണ്ടെന്നും ഹിസാഷി പറഞ്ഞു. മുൻ വർഷം ഇത് 10,000 കോടി രൂപയായിരുന്നു. 40 ശതമാനം വർധനവ് വരുത്താനുള്ള പദ്ധതികളാണ് കമ്പനി ആവിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 70,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സുസുക്കി മോട്ടോർ കോർപറേഷൻ പ്രഖ്യാപിച്ചത്.
നിർമാണ ശേഷി വർധിപ്പിക്കൽ, പുതിയ മോഡലുകൾ വികസിപ്പിക്കുക, ആർ ആൻഡ് ഡി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, പ്ലാന്റിന്റെ പ്രവർത്തനങ്ങൾ, മാർക്കറ്റിങ്, സെയിൽസ് ഇൻഫ്രാസ്ട്രക്ചർ, കാർബൺ ന്യൂട്രൽ നടപടികൾ, ലോജസ്റ്റിക്സ് എന്നിവയ്ക്കായുള്ള മൂലധന ചെലവുകളാണ് കമ്പനി പ്ലാൻ ചെയ്തിരിക്കുന്നത്. കാർബൺ ന്യൂട്രൽ നിർമാണ രീതികൾ കൈവരിക്കുന്നതിനായി സൗരോർജ ശേഷി വർധിപ്പിക്കുന്നുണ്ടെന്നും ഹിസാഷി അറിയിച്ചു.
Content Highlights: All Maruti Suzuki cars manufactured since 2008 are compatible with E20 petrol., The announcement was made by Maruti Suzuki MD and CEO Hisashi Takeuchi during the AGM., Maruti Suzuki plans a capital investment of Rs 77,500 crore over five years up to 2030-31., Capex for the 2026-27 financial year has been increased to Rs 14,000 crore.
Published: 01 Sept 2026, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented