ഡസ്റ്റർ സ്‌ട്രോങ്ങ് ഹൈബ്രിഡ് പുറത്തിറക്കി റെനോ ഇന്ത്യ. 16.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് പ്രാരംഭ വില. ആഗോളതലത്തിൽ ഏറെ പ്രശംസ നേടിയ കമ്പനിയുടെ സ്‌ട്രോങ്ങ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതോടെ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ് റെനോ. എവൊല്യൂഷൻ (Evolution), ടെക്‌നോ (Techno), എമോഷൻ (Emotion) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ പുതിയ SUV ലഭ്യമാണ്. 19.49 ലക്ഷം രൂപ വരെയാണ് ഉയർന്ന വേരിയന്റുകളുടെ വില.

To advertise here,