ഇന്ത്യയിൽ നിർമിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ അന്താരാഷ്ട്ര വിപണികളിലേക്കും എത്തിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് മാത്രമായി പുതിയ സംവിധാനം ഒരുക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിർമിക്കുന്നതിനായി മാരുതി സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റിൽ ഒരു ഡെഡിക്കേറ്റഡ് ഇലക്ട്രിക് വെഹിക്കിൾ പ്രൊഡക്ഷൻ ലൈൻ ഒരുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യയിൽ നിർമിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ അന്താരാഷ്ട്ര വിപണികളിലേക്കും എത്തിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. അതിനായി ഉത്പാദനം വർധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി പ്രൊഡക്ഷൻ ലൈൻ ഒരുങ്ങുന്നതോടെ നിർമാണം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. പുതിയ അസംബ്ലി ലൈൻ വരുന്ന ജൂലായ് മാസത്തോടെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചേക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.
ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി മാരുതി സുസുക്കി ഒരുക്കുന്ന അസംബ്ലി ലൈനിന് പ്രൊഡക്ഷൻ ഡി എന്നാണ് ഇൻ ഹൗസ് നെയിം നൽകിയിരിക്കുന്നത്. ഗുജറാത്തിലെ പ്ലാന്റിൽ നിലവിൽ പ്രവർത്തിക്കുന്ന എ,ബി,സി ലൈനുകൾക്കൊപ്പമാണ് ഡി ലൈനും ആരംഭിക്കുന്നത്. 2.5 ലക്ഷം യൂണിറ്റിന്റെ ഉത്പാദന ശേഷിയുള്ള ഈ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഗുജറാത്തിലെ മാരുതി പ്ലാന്റിന്റെ ഉത്പാദന ശേഷം പ്രതിവർഷം പത്തുലക്ഷം യൂണിറ്റായി ഉയരുമെന്നാണ് റിപ്പോർട്ട്.
നാലാമതായി ഒരുക്കുന്ന പ്രൊഡക്ഷൻ ലൈനിൽ നിലവിൽ മാരുതി സുസുക്കി ഇ-വിത്താര, ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ല എന്നീ വാഹനങ്ങൾ മാത്രമായിരിക്കും നിർമിക്കുക. നിലവിൽ ഈ രണ്ട് ഇലക്ട്രിക് മോഡലുകളും മാരുതി സുസുക്കിയുടെ റെഗുലർ വാഹനങ്ങൾക്കൊപ്പമാണ് നിർമിക്കുന്നത്. അതുകൊണ്ടുതന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിൽ വലിയ കാലതാമസം നേരിടുന്നുണ്ടെന്നാണ് വിവരം. ഇത് ഒഴിവാക്കാനും പുതിയ പ്രൊഡക്ഷൻ ലൈൻ സഹായിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദന ശേഷിയിൽ ഞങ്ങൾക്ക് ചെറിയൊരു പരിമിതിയുണ്ട്. ഈ പരിമിതിയെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങളിപ്പോൾ. ഈ പ്രശ്‌നം ജൂലായ് മാസം വരെ നിലനിൽക്കുമെന്നാണ് കരുതുന്നത്. അതിനുശേഷം കാര്യങ്ങൾ കൂടുതൽ സുഗമമാകും. വാഹനങ്ങൾ ബുക്കുചെയ്തുള്ള കാത്തിരിപ്പ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്.- മാരുതി സുസുക്കി മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം മേധാവി പാർഥോ ബാനർജി അറിയിച്ചു.
Content Highlights: Maruti Suzuki launches `Production-D`, a dedicated EV production line in Gujarat to boost electric vehicle manufacturing and exports. Learn more about this new facility.
Published: 21 Feb 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented