ഉയര്‍ന്ന ഇന്ധനക്ഷമതയും കരുത്തുറ്റ പ്രകടനവും ഉറപ്പാക്കുന്ന എന്‍ജിനുകളായിരിക്കും സുസുക്കി വികസിപ്പിക്കുക

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വാഹനങ്ങളിൽ നൽകുന്നതിനായി പുതിയ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ ചാർജ്ഡ് എൻജിനുകൾ വികസിപ്പിക്കാനൊരുങ്ങി സുസുക്കി മോട്ടോർ കോർപറേഷൻ. ഉയർന്ന ഇന്ധനക്ഷമതയും കരുത്തുറ്റ പ്രകടനവും ഉറപ്പാക്കുന്ന എൻജിനുകളായിരിക്കും സുസുക്കി വികസിപ്പിക്കുകയെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഡി.ഐ.ടി.സി. (DITC) എന്ന പേരിലായിരിക്കും ഈ എൻജിൻ വികസിപ്പിക്കുക.
പുതുതായി വികസിപ്പിക്കുന്ന ടർബോ ചാർജ്ഡ് എൻജിൻ ഭാവി വാഹനങ്ങൾക്കായി തയാറാക്കിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളിൽ ഒന്നാണെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്. സുസുക്കി ഭാവി വികസന പദ്ധതികൾക്കായി ലക്ഷ്യമിട്ടിരിക്കുന്ന വിപണികളിൽ ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ട്. പുതുതായി വികസിപ്പിക്കുന്ന എൻജിന്റെ പവർ, ശേഷി, ആദ്യം ഏത് മോഡലിലായിരിക്കും നൽകുക, തുടങ്ങിയ കാര്യങ്ങളൊന്നും സുസുക്കി വെളിപ്പെടുത്തിയിട്ടില്ല.
ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനിടെയാണ് പുതിയൊരു ഇന്റേണൽ കംബസ്റ്റ്യൻ എൻജിന്റെ നിർമാണംകൂടി പരിഗണിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രദേശിക ഊർജ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, ഉപയോക്താക്കളുടെ ആവശ്യങ്ങൾ എന്നിവ പരിഗണിച്ച് വ്യത്യസ്ത വിപണികൾക്ക് വിവിധ പവർ ട്രെയിനുകൾ അവതരിപ്പിക്കുകയാണ് സുസുക്കി പയറ്റാനുറപ്പിച്ചിരിക്കുന്ന തന്ത്രം.
പുതിയ ടർബോ എൻജിൻ വികസിപ്പിക്കുന്നതിന് പുറമെ, നിലവിലുള്ള ഇന്റേണൽ കംബസ്റ്റ്യൻ എൻജിനുകളുടെ താപ കാര്യക്ഷമത (തെർമൽ എഫിഷൻസി) മെച്ചപ്പെടുത്തുന്നതിനുള്ള പരീക്ഷങ്ങളും സുസുക്കി നടത്തുന്നുണ്ട്. ഫ്യുവൽ എനർജിയെ ഉപയോഗിക്കാൻ സാധിക്കുന്ന കരുത്താക്കി മാറ്റാനുള്ള എൻജിൻ കഴിവിനെയാണ് താപ കാര്യക്ഷമത എന്നത് കൊണ്ട് ഉദേശിക്കുന്നത്. ഉയർന്ന കാര്യക്ഷമതയുള്ള എൻജിനുകളിൽ ഊർജ്ജനഷ്ടം കുറവായിരിക്കും.
സുസുക്കിയുടെ വാഹനങ്ങളിലെ എൻജിനുകളുടെ നിലവിലെ താപ കാര്യക്ഷമത 40 ശതമാനമാണ്. ഇത് 50 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. സുസുക്കിയുടെ Z12E എൻജിനെ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ താപക്ഷമത കണ്ടെത്തിയിരിക്കുന്നത്. കൂളിങ്, എൻജിൻ എക്‌സ്‌ഹോസ്റ്റ് എന്നിവയിലൂടെ നഷ്ടപ്പെടുന്ന ചൂട്, എൻജിനിലെ ഘർഷണം, വായു വലിച്ചെടുക്കാൻ ആവശ്യമായ ഊർജം എന്നിവ കുറയ്ക്കാനുള്ള വഴികളാണ് പഠിക്കുന്നത്.
Content Highlights: Suzuki is developing a new direct-injection turbocharged (DITC) engine., Aims to deliver high fuel efficiency and powerful performance., Targeting global markets including India for future vehicle line-ups., Working to increase thermal efficiency of internal combustion engines from 40% to 50%.
Published: 27 Sept 2026, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented