ജതിന് അഹൂജയുടെ മാരുതി സുസുക്കി ഇഗ്നിസിലായിരുന്നു ഈ നമ്പര് പതിപ്പിച്ചിരുന്നത്.

വാഹനത്തെക്കാൾ വില നൽകി നമ്പറുകൾ വാങ്ങുന്നത് ദുബായ് പോലെയുള്ള രാജ്യങ്ങളിൽ സാധാരണമാണ്. ആഡംബര നമ്പറുകൾ നൽകുന്നതിനായി അവിടെ പ്രത്യേകം ലേലങ്ങൾ പോലും നടക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ സാധാരണമായിരുന്നില്ല. എന്നാൽ, ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓൺഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്‌സ് അടുത്തിടെ ആരംഭിച്ച ഓക്ഷൻ ഹൗസ് ബൈ ബിഗ് ബോയ് ടോയ്‌സിലൂടെ കോടികൾക്കാണ് ഒരു നമ്പർ വിറ്റുപോയത്.
DDC 0001 എന്ന നമ്പറാണ് 2.08 കോടി രൂപയ്ക്ക് വിറ്റുപോയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വാഹന നമ്പർ എന്ന ഖ്യാതിയാണ് DDC 0001 നേടിയിരിക്കുന്നത്. ബിഗ് ബോയ് ടോയ്‌സിന്റെ ഉടമയായ ജതിൻ അഹുജയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിന്റേജ് നമ്പറായിരുന്നു ഇത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കിരൺ കൊൽപകുലയാണ് ഇന്ത്യയിലെ ഏറ്റവും വലിയേറിയ വാഹന നമ്പർ ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തി.
ജതിൻ അഹൂജയുടെ മാരുതി സുസുക്കി ഇഗ്നിസിലായിരുന്നു ഈ നമ്പർ പതിപ്പിച്ചിരുന്നത്. ഇതാണ് ബിഗ് ബോയ് ടോയിസിന്റെ ലേലത്തിലൂടെ വിറ്റുപോയത്. അതേസമയം, എട്ട് ലക്ഷം രൂപയുടെ വാഹനത്തിൽ 2.08 കോടിയുടെ നമ്പർ എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലേലത്തിലൂടെ ഈ നമ്പർ സ്വന്തമാക്കിയ കിരൺ ഏത് വാഹനത്തിനായാണ് ഈ നമ്പർ നേടിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
ആഡംബര കാറുകൾ, സെലിബ്രിറ്റി വാഹനങ്ങൾ, നമ്പർ പ്ലേറ്റുകൾ, വാച്ചുകൾ, പ്രീമിയം മൊബൈൽ നമ്പറുകൾ തുടങ്ങിയ ആഡംബര ശേഖരങ്ങൾക്കായാണ് ബിഗ് ബോയ് ടോയിസ് ഒക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുന്നത്. ആഡംബര വാഹനങ്ങളുടെ വിൽപ്പനയിലൂടെ നേടിയ പ്രശസ്തി ഈ മേഖലയിലും മുതൽകൂട്ടാവുമെന്നാണ് ജതിൻ അഹൂജ അഭിപ്രായപ്പെടുന്നത്. DDC 0001 പോലെയുള്ള ആഡംബര നമ്പറുകൾക്ക് രാജ്യത്തുടനീളം ആവശ്യക്കാരുണ്ടെന്ന സൂചനയാണ് ഈ ലേലം നൽകുന്നത്.
ഇന്ത്യയിൽ ഏറ്റവും വിലയുള്ള വാഹന നമ്പർ എന്ന ഖ്യാതിയാണ് DDC 0001 സ്വന്തമാക്കിയിരിക്കുന്നത്. 1.17 കോടി രൂപയ്ക്ക് ലേലം ചെയ്ത HR 88B 8888 ആയിരുന്നു ഇതുവരെ ഏറ്റവും കൂടിയ വിലയിൽ ലേലം കൊണ്ട നമ്പർ. എന്നാൽ, ലേലത്തിൽ പിടിച്ച വ്യക്തി പണം നൽകാത്തതിനെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു. പിന്നീട് 26.7 ലക്ഷം രൂപയ്ക്ക് മാത്രമാണ് ഈ നമ്പർ വിറ്റത്. അതിനെക്കാൾ എത്രയോ ഇരട്ടി വിലയിലാണ് 0001 വിറ്റത്.
Content Highlights: DDC 0001, India`s costliest vehicle number plate, fetched a staggering ₹2.08 crore at a Big Boy Toyz auction. Discover this record-breaking sale!
Published: 04 Feb 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented