തിരുവനന്തപുരം: വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്കായി മോട്ടോർവാഹനവകുപ്പ് ഇ- കെ.വൈ.സി. സംവിധാനം ഏർപ്പെടുത്തി. ഒറ്റത്തവണ ഇ-കെ.വൈ.സി. ചെയ്ത് വാഹനരേഖകൾ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.

To advertise here,

വാഹൻ പോർട്ടലിൽ സജ്ജീകരണം ഏർപ്പെടുത്തി.വാഹനരേഖകളും ആധാർ വിവരങ്ങളും അപ്‌ലോഡ് ചെയ്യണം. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ആധാർ ലിങ്ക് ചെയ്യാൻ അനുമതി നൽകും. അപേക്ഷകൾ 48 മണിക്കൂറിനുള്ളിൽ തീർപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം.

മേൽവിലാസത്തിൽ കാര്യമായ മാറ്റമുള്ളവർക്ക് ഓൺലൈൻ ഹിയറിങ്ങിന് അവസരം നൽകും. വാഹന ഉടമയുടെ പേര് ഇ- കെ.വൈ.സി. ചെയ്തുകഴിഞ്ഞാൽ തുടർസേവനങ്ങൾക്ക് ഓഫീസിൽ ഹാജരാകേണ്ടതില്ല.

ഇടനിലക്കാരെ പൂർണമായും ഒഴിവാക്കാനാകും. അപേക്ഷകൾ സോഫ്റ്റ്‌വെർ തീരുമാനമെടുക്കുന്ന ഓട്ടോ അപ്രൂവ്ഡ് സംവിധാനത്തിലേക്ക് മാറും. ഉദ്യോഗസ്ഥർ ഫയൽ പരിശോധിക്കേണ്ടിവരില്ല. കാലതാമസം ഒഴിവാകും.