നഗരത്തില്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം 1.28 കോടിയാണ്.

ബെംഗളൂരു: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരത്തിൽ രജിസ്റ്റർചെയ്തിരിക്കുന്ന കാറുകളുടെ എണ്ണം 25 ലക്ഷം കടന്നു. മോട്ടോർവാഹനവകുപ്പിന്റെ ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം 25.2 ലക്ഷം സ്വകാര്യ കാറുകളാണ് നഗരത്തിലെ വിവിധ ആർ.ടി.ഒ. ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒരുമാസം പുതിയതായി 13,519 കാറുകൾ രജിസ്റ്റർചെയ്തു. ഇതു കൂടാതെ മൂന്ന് ലക്ഷത്തോളം ടാക്സികാറുകളും നഗരത്തിലുണ്ട്. കാറുകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത് ബെംഗളൂരുവാണ്.
ആകെ വാഹനങ്ങളുടെ എണ്ണത്തിൽ ഒന്നാമതുള്ള (1.5 കോടി) ഡൽഹിയിലെ കാറുകളുടെ എണ്ണം 22 ലക്ഷമാണ്. മൂന്നാം സ്ഥാനത്തുള്ള മുംബൈയിൽ 15 ലക്ഷം സ്വകാര്യകാറുകളാണുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി പ്രതിവർഷം ഒരു ലക്ഷം പുതിയ കാറുകൾ വീതമാണ് ബെംഗളൂരുവിലെ നിരത്തുകളിലിറങ്ങുന്നത്.
നഗരത്തിൽ രജിസ്റ്റർചെയ്തിരിക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം 1.28 കോടിയാണ്. ഇതിൽ ബഹുഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളാണ്. 87 ലക്ഷം ഇരുചക്രവാഹനങ്ങൾ ഇവിടെ രജിസ്റ്റർചെയ്തിട്ടുണ്ട്.
കർണാടകത്തിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾ കൂടാതെ കേരളം അടക്കം ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള ഒട്ടേറെ വാഹനങ്ങൾ ബെംഗളൂരുവിലുണ്ട്. ഇവ കൂടിയാകുമ്പോൾ വാഹനങ്ങളുടെ എണ്ണം വീണ്ടും ഉയരും.
Content Highlights: Bengaluru leads India with over 2.52 million private car registrations as of June 2026., City adds approximately 100,000 new cars annually over the last five years., Total vehicle count in Bengaluru has reached 12.8 million, including 8.7 million two-wheelers., Bengaluru surpasses Delhi (2.2 million) and Mumbai (1.5 million) in private car ownership., High volume of out-of-state registered vehicles further contributes to traffic congestion.
Published: 21 Jul 2026, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented