പുതിയ നടപടികള്‍ക്ക് അനുമതി നല്‍കിയതിനുപിന്നാലെ ഗതാഗത കമ്മിഷണര്‍ നാഗരാജു ചകിലത്തെ സ്ഥലംമാറ്റിയത് ചര്‍ച്ചയായിട്ടുമുണ്ട്.

തിരുവനന്തപുരം: പുതിയ വാഹനം വാങ്ങിയാൽ രജിസ്ട്രേഷനുവേണ്ടി കാത്തിരിക്കേണ്ടതില്ല. ഫീസും ടാക്‌സും അടച്ചാലുടൻ രജിസ്ട്രേഷൻ ലഭിക്കുന്ന വിധത്തിൽ ഓട്ടമാറ്റിക് രജിസ്‌ട്രേഷനായി വാഹൻ സോഫ്റ്റ്‌വേറിൽ മാറ്റംവരും.
ഷോറൂമിൽനിന്ന് വാഹനം രജിസ്റ്റർചെയ്യാം. ഫീസും നികുതിയും അടയ്ക്കുന്നതിനൊപ്പം വാഹനം വാങ്ങുന്നയാളിന്റെ ആധാർ നമ്പർ വാഹൻ പോർട്ടലിൽ നൽകണം. ആധാർ ഡേറ്റാബേസിൽനിന്ന് ഉടമയുടെ വിവരങ്ങൾ വാഹൻ സോഫ്റ്റ്വേർ ശേഖരിച്ച് ഓട്ടോ അപ്രൂവൽവഴി രജിസ്ട്രേഷൻ അനുവദിക്കും.
പോസ്റ്റ് ഓഫീസ് നമ്പർ അടിസ്ഥാനമാക്കി വാഹന ഉടമയുടെ താമസസ്ഥലത്തെ ഓഫീസിലേക്ക് രജിസ്ട്രേഷൻ നൽകും. വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകൾ വാഹന ഉടമയ്ക്ക് ഉറപ്പാക്കാനുള്ള സൗകര്യമുണ്ടാകും. അതേസമയം ഫാൻസിനമ്പർ ബുക്ക് ചെയ്യുന്നവർക്കും ബോഡി നിർമിക്കേണ്ട വാഹനങ്ങൾക്കും പഴയപടി ഓഫീസിൽനിന്ന് രജിസ്ട്രേഷൻ നൽകും.
ഓൺലൈൻ അപേക്ഷകളിൽ അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. ഇവരുടെ ജോലിഭാരം കാരണം പലപ്പോഴും രജിസ്ട്രേഷൻ വൈകിയിരുന്നു. ചില ഉദ്യോഗസ്ഥർ കൈക്കൂലിക്കുവേണ്ടി രജിസ്ട്രേഷൻ വൈകിപ്പിച്ചതും പരാതിക്ക് ഇടയാക്കിയിരുന്നു. ഇതൊക്കെ ഒഴിവാകും. പണമടച്ചാലുടൻ ഇനി വാഹനങ്ങൾ നിരത്തിൽ ഇറക്കാനാകും. അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കുന്നതിന്റെ കാലതാമസമേ ഉണ്ടാകൂ. ഇടനിലക്കാരെ ഏൽപ്പിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ രജിസ്ട്രേഷൻ ലഭിക്കുന്ന രീതിയും ഒഴിവാകും.
പുതിയ നടപടികൾക്ക് അനുമതി നൽകിയതിനുപിന്നാലെ ഗതാഗത കമ്മിഷണർ നാഗരാജു ചകിലത്തെ സ്ഥലംമാറ്റിയത് ചർച്ചയായിട്ടുമുണ്ട്.
Content Highlights: Instant vehicle registration upon paying fees and tax through the Vahan portal., Auto-approval of registration using Aadhaar database verification., Bypasses Assistant Vehicle Inspectors to eliminate delays and corruption., Fancy number bookings and vehicles requiring body building will still follow the traditional offline registration process.
Published: 23 Sept 2026, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented