വേഗതയിലും ഇന്ധനക്ഷമതയിലും പെര്‍ഫോമെന്‍സ് എസ്‌യുവികളോട് ചേര്‍ത്ത് നിര്‍ത്താവുന്ന വാഹനമാണ് ZR-V.

ഹോണ്ട കാർ ഇന്ത്യയുടെ വാഹന നിരയിലേക്ക് പുതിയൊരു എസ്‌യുവി കൂടി അവതരിപ്പിച്ചിരിക്കുകയാണ് നിർമാതാക്കൾ. ആഗോള നിരത്തുകളിൽ കരുത്തുറ്റ സാന്നിധ്യമായിരുന്ന ZR-V എന്ന എസ്‌യുവിയാണ് ഇന്ത്യയിലെ പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് ഹോണ്ട എത്തിച്ചിരിക്കുന്നത്. ഹോണ്ട ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായി ഒറ്റ വേരിയന്റിൽ മാത്രം എത്തുന്ന ZR-V എസ്‌യുവിക്ക് 48 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ഹോണ്ടയുടെ ഇന്ത്യയിലെ വാഹന നിരയിലെ രണ്ടാമത്തെ ഹൈബ്രിഡ് വാഹനമെന്ന ഖ്യാതിയും ZR-V-ക്ക് നൽകിയിട്ടുണ്ട്. 2.0 ലിറ്റർ നാല് സിലണ്ടർ പെട്രോൾ എൻജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനവും നൽകിയാണ് ഈ എസ്‌യുവിയുടെ വരവ്. ഈ വാഹനത്തിലെ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ചേർന്ന് 184 എച്ച്പി പവറും 315 എൻഎം ടോർക്കുമാണ ഉത്പാദിപ്പിക്കുന്നത്. ഇ-സിവിടി ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
വേഗതയിലും ഇന്ധനക്ഷമതയിലും പെർഫോമെൻസ് എസ്‌യുവികളോട് ചേർത്ത് നിർത്താവുന്ന വാഹനമാണ് ZR-V. കേവലം 7.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ എസ്‌യുവി പരമാവധി 172 കിലോമീറ്റർ വേഗതയെടുക്കും. ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയുള്ളതിനാൽ തന്നെ 22.8 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ZR-V എസ്‌യുവിക്ക് ഹോണ്ട ഉറപ്പുനൽകുന്നത്.
വിദേശ വാഹനങ്ങളുടെ രൂപത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന ഡിസൈനാണ് ZR-Vയിൽ പരീക്ഷിച്ചിരിക്കുന്നത്. എൽ ഷേപ്പ് ഡിആർഎല്ലും എൽഇഡി ലൈറ്റുകളും നൽകിയാണ് ഹെഡ്‌ലൈറ്റ് ഒരുങ്ങിയിരിക്കുന്നത്. വെർട്ടിക്കിൾ സ്ലാറ്റുകൾ നൽകിയാണ് ഗ്രില്ല് ഡിസൈൻ ചെയ്തിട്ടുള്ളത്. ഫങ്ഷണൽ എയർ വെന്റുകൾ നൽകിയിട്ടുള്ള ബമ്പറാണ് മുൻ വശത്തെ മറ്റൊരു കൗതുകം. മെഷ് പാറ്റേണിലുള്ള ട്രപ്പ്‌സോഡിയൽ എയർ ഇൻ ടേക്കും ചേർന്നതാണ് മുൻവശം.
18 ഇഞ്ച് ഡ്യുവൽ ടോൺ ഫൈവ് സ്‌പോക്ക് അലോയി വീലാണ് ZR-V-യിലുള്ളത്. വീൽ ആർച്ചുകളിൽ കളേർഡ് ക്ലാഡിങ്ങാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്തെ ഡിസൈനാണ് ZR-V എസ്‌യുവിയെ കൂടുതൽ സ്‌പോർട്ടിയാക്കുന്നത്. ക്ലിയർ ലെൻസ് ടെയ്ൽ ലാമ്പുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, സ്‌പോർട്ടി ബമ്പർ എന്നിവയാണ് ZR-V-യെ കൂടുതൽ സ്‌പോർട്ടിയാക്കുന്ന ഘടകങ്ങൾ. നാല് കളർ ഓപ്ഷനുകളിലും ഈ വാഹനം എത്തുന്നുണ്ട്.
ഓൾ ബ്ലാക്ക് തീമിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക് ലെതർ കോമ്പിനേഷനിലാണ് മെറ്റീരിയലുകൾ. ഹണി കോമ്പ് ഡിസൈനിലാണ് എസി വെന്റുകൾ ഒരുങ്ങിയിരിക്കുന്നത്. ഫ്രീ സ്റ്റാന്റിങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലമറ്റ് കൺട്രോളിനായി ഫിസിക്കൽ സ്വിച്ചുകൾ നൽകിയിരിക്കുന്നു. ഡ്രൈവ് സെലക്ഷൻ, സ്‌പോർട്‌സ് മോഡ്, ഡ്രൈവ് മോഡലുകൾ എന്നിവയ്ക്കുള്ള സ്വിച്ചുകൾ സെന്റർ കൺസോളിലാണ്. ലെതർ സീറ്റുകൾ, ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റ് ഇങ്ങനെ നീളും ഫീച്ചറുകൾ.
Content Highlights: Flagship Honda SUV model launched in India at ₹48 Lakh (ex-showroom)., Strong hybrid powertrain: 2.0L engine with dual electric motors producing 184HP and 315Nm torque., Impressive fuel efficiency of 22.8 kmpl with e-CVT transmission., High-performance: 0-100 kmph in 7.9 seconds., Premium interior with all-black theme, honeycomb AC vents, and advanced infotainment.
Published: 27 Jul 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented