ചെറി മോട്ടോഴ്‌സിന്റെ സബ്‌സിഡറി ബ്രാന്റായ ജെറ്റോര് പുറത്തിറക്കിയിട്ടുള്ള ടി2 എസ്യുവിയാണ് ജെഎസ്ഡബ്ല്യുവിന്റെ മേല്വിലാസം സ്വീകരിച്ച് എത്തുന്നത്.

മാരുതി, ടാറ്റ, മഹീന്ദ്ര തുടങ്ങിയ വാഹന നിർമാതാക്കൾക്ക് പിന്നാലെ മറ്റൊരു ഇന്ത്യൻ കമ്പനികൂടി ഈ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ്. രാജ്യത്തെ വൻകിട വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ് വാഹന നിർമാണത്തിന് ഒരുങ്ങുന്നത്. ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് എന്ന പേരിൽ ആരംഭിച്ച വാഹന വിഭാഗത്തിന്റെ ആദ്യ വാഹനം ജെ.എസ്.ഡബ്ല്യു കോംബാറ്റ് എസ്‌യുവി ഡിസംബർ നാലിന് ഇന്ത്യയിൽ അവതരിപ്പിക്കും.
ചൈനീസ് വാഹന നിർമാതാക്കളായ ചെറി മോട്ടോഴ്‌സിന്റെ സബ്‌സിഡറി ബ്രാന്റായ ജെറ്റോർ പുറത്തിറക്കിയിട്ടുള്ള ടി 2 എന്ന എസ്യുവിയാണ് ജെഎസ്ഡബ്ല്യുവിന്റെ മേൽവിലാസം സ്വീകരിച്ച് ഇന്ത്യയിൽ എത്തുന്നത്. അഞ്ച് സീറ്റർ എസ്‌യുവിയായാണ് കോംബാറ്റ് ഇന്ത്യയിൽ എത്തുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാണ് ഈ വാഹനത്തിന്റെ വരവ്. ഈ ശ്രേണിയിലെ ഇന്ത്യയിലെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനമായിരിക്കും ഇത്.
ബോക്സി രൂപത്തിൽ ഒരുങ്ങിയിട്ടുള്ള ഫുൾ സൈസ് എസ്‌യുവിയാണ് ജെറ്റോർ ടി 2. ഈ വാഹനത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്നതിനാൽ കോംബാറ്റിനും സമാന രൂപമായിരിക്കും.
ജെഎസ്ഡബ്ല്യു ബാഡ്ജിങ്ങാണ് പ്രധാന മാറ്റം. സ്‌ക്വയർ എൽഇഡി ഹെഡ്ലാമ്പ്, വലിയ ബമ്പർ, 20 ഇഞ്ച് അലോയി വീലുകൾ, ക്ലാഡിങ്, റൂഫ് റെയിൽ, വെർട്ടിക്കൽ ആയി സ്ഥാപിച്ചിരിക്കുന്ന ടെയ്ൽ ലൈറ്റ്, ബൂട്ട് ലിഡ്ഡിൽ നൽകിയിട്ടുള്ള സ്പെയർ വീൽ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ ഡിസൈനിലെ പ്രധാന സവിശേഷതകൾ.
15.6 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.6 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ഫോർ സ്പോക്ക് സ്റ്റിയറിങ് വീൽ, ചിട്ടയോടെ ഒരുക്കിയിട്ടുള്ള ഡാഷ്ബോർഡ് എന്നിവയാണ് കോംബാറ്റിന്റെ ഇന്റീരിയർ ലേഔട്ടിന്റെ അടിസ്ഥാന രൂപം. 12 സ്പീക്കർ സൗണ്ട് സിസ്റ്റം, 540 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയ ഫീച്ചറുകളുടെ നീണ്ടനിര തന്നെയാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്.
1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറും 18.4 കിലോ വാട്ട് ബാറ്ററി പാക്കും ചേർന്നതാണ് ഈ വാഹനത്തിന്റെ മെക്കാനിക്കൽ സംവിധാനം. വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ള ജെറ്റോർ ടി 2 മോഡലിൽ 360 എച്ച്.പി പവറും 610 എൻ.എം. ടോർക്കുമാണ് സംയോജിതമായി ഉത്പാദിപ്പിക്കുന്നത്. മൂന്ന് സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷനാണ് ഇതിലുള്ളത്. ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് സംവിധാനങ്ങളിൽ ഇത് എത്തിയേക്കും.
ജെറ്റോർ ടി 2 എസ്യുവിയിൽ നൽകിയിട്ടുള്ള 18.4 കിലോ വാട്ട് ബാറ്ററിപാക്ക് 90 കിലോ മീറ്റർ റേഞ്ചാണ് നൽകുന്നത്. ഫുൾ ടാങ്ക് പെട്രോളിനൊപ്പം ഈ ബാറ്ററി പാക്കും കൂടി ചേർന്നുള്ള ആകെ റേഞ്ച് 1200 കിലോ മീറ്റർ ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. 6.6 കിലോ വാട്ട് എ.സി. ചാർജർ ഉപയോഗിച്ച് 3.30 മണിക്കൂർ കൊണ്ടും 50 കിലോവാട്ട് ഡി.സി. ചാർജർ ഉപയോഗിച്ച് 27 മിനിറ്റിൽ 80% ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും.
Content Highlights: JSW Group enters the Indian automotive market with JSW Motors, JSW Combat SUV is set to launch on December 4, Based on the Jetour T2, featuring a boxy full-size SUV design, India's first plug-in hybrid vehicle in this segment with 1200 km total range
Published: 11 Oct 2026, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented