0 ആല്‍ഫയുടെ ഡ്യൂറബിലിറ്റി, ഹാന്‍ഡിലിങ്, റൈഡ് കംഫോര്ട്ട്, പ്രവര്‍ത്തന ക്ഷമത തുടങ്ങിയ കാര്യങ്ങളും ഈ പരീക്ഷണയോട്ടത്തില്‍ വിലയിരുത്തപ്പെട്ടിരുന്നു.

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയിൽ നിന്ന് ഇന്ത്യൻ നിരത്തുകളിലേക്കുള്ള ആദ്യ ഇലക്ട്രിക് വാഹനം ഒരുങ്ങി തുടങ്ങിയിരിക്കുകയാണ്. ഇതുവരെ ‘0 ആൽഫ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ കൺസെപ്റ്റ് വാഹനം സ്വന്തമായി ഒരു പേരും യഥാർഥ രൂപവും സ്വീകരിച്ച് ഡിസംബർ രണ്ടിന് ഇന്ത്യയിൽ അവതരിപ്പിക്കും. ജപ്പാൻ മൊബിലിറ്റി ഷോയിലാണ് ഹോണ്ടയുടെ പുതിയ 0 ആൽഫ കൺസെപ്റ്റ് പ്രദർശനത്തിന് എത്തിച്ചത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് 0 ആൽഫ എന്ന പേരിൽ ആദ്യ പ്രദർശനം നടത്തിയ വാഹനം ഇന്ത്യയിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്. ഇന്ത്യൻ വാഹന വിപണിയിൽ ഹോണ്ടയുടെ ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയുടെ തുടക്കമാണെന്ന് പ്രഖ്യാപിച്ചായിരുന്നു പരീക്ഷണയോട്ടത്തിന് തുടക്കമിട്ടത്. പൂർണമായും മൂടിക്കെട്ടിയാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ മേഖലകളിലൂടെ ഈ വാഹനത്തിന്റെ യാത്ര പൂർത്തിയായതായാണ് സൂചന.
വാഹനം നിരത്തുകളിൽ എത്തുന്നതിന് മുമ്പ് ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന മോഡലാണോയെന്ന് വിലയിരുത്താനാണ് പരീക്ഷണയോട്ടം. വാഹനത്തിന്റെ പെർഫോമൻസ്, വിശ്വാസ്യത തുടങ്ങിയവയാണ് പ്രധാനമായും പരീക്ഷിക്കുന്നത്. 0 ആൽഫയുടെ ഡ്യൂറബിലിറ്റി, ഹാൻഡിലിങ്, റൈഡ് കംഫോർട്ട്, പ്രവർത്തന ക്ഷമത തുടങ്ങിയ കാര്യങ്ങളും ഈ പരീക്ഷണയോട്ടത്തിൽ വിലയിരുത്തപ്പെട്ടിരുന്നു.
ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ചത് അനുസരിച്ച് ഹോണ്ട ലോഗോയും ഇന്റഗ്രേറ്റഡ് ചാർജിംഗ് പോർട്ടുമാണ് മുൻവശത്തുള്ളത്. ഇവയ്ക്ക് ചുറ്റുമായി ആകർഷകമായ ഹെഡ്ലാമ്പ് യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നു. ലോവർ ബമ്പർ വശങ്ങളിൽ മസ്‌കുലർ ബോഡി ക്ലാഡിങ്ങുകളുണ്ട്. എയറോ-സ്‌റ്റൈൽ ചെയ്ത 19 ഇഞ്ച്, ഫൈവ്-സ്‌പോക്ക് അലോയ്കളാണ് മറ്റൊരു പ്രത്യേകത. പിൻഭാഗത്ത്, കുത്തനെയുള്ള ഗ്ലാസ് ഏരിയയ്ക്ക് ചുറ്റുമായി വിശാലമായ യു-ആകൃതിയിലുള്ള എൽഇഡി ലൈറ്റ് സ്ട്രിപ്പുണ്ട്.
ഇവി എസ്യുവി കൺസെപ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും, ഹോണ്ട 0 ആൽഫയുടെ ക്യാബിൻ ഒതുക്കമുള്ളതും വിശാലവുമായ സൗകര്യങ്ങളുമുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തതെന്നാണ് ഹോണ്ട പറയുന്നത്. വാഹനത്തിന്റെ വിശാലമായ രൂപം എസ്യുവിയുടെ സ്വഭാവത്തെ ശക്തിപ്പെടുത്തുന്നതാണെന്നും, റോഡിൽ സ്ഥിരതയും സ്പോർട്ടി ഫീലും നൽകുന്നതുമായിരിക്കുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.
സാങ്കേതിക വിശദാംശങ്ങൾ ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 65 kWh, 75 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ 0 ആൽഫ എത്തുമെന്നാണ് സൂചനകൾ. സിംഗിൾ-മോട്ടോർ ഫ്രണ്ട്-വീൽ-ഡ്രൈവ് സംവിധാനമാകും വാഹനത്തിലുണ്ടാകുക. ഔട്ട്പുട്ട്, ടോർക്ക് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. ഇന്ത്യയിലും വിദേശത്തും മാരുതി ഇ വിറ്റാരയുമായാവും വിപണിയിൽ വാഹനം മത്സരിക്കുക.
Content Highlights: Honda's first electric SUV concept, O Alpha, debuting in India on December 2, Undergoing extensive road testing across India for durability and performance, Expected with 65 kWh and 75 kWh battery pack options with FWD, Will compete against the Maruti e Vitara in the Indian market.
Published: 20 Oct 2026, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented