മിഡ്‌സൈസ് SUV ബയോൺ ഇന്ത്യയിൽ പുറത്തിറക്കി ഹ്യുണ്ടായ്. 10 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) വില. ഹ്യുണ്ടായിയുടെ ഗ്ലോബൽ കെ എൻഹാൻസ്ഡ് പ്ലാറ്റ്ഫോമിലാണ് ബയോൺ നിർമ്മിച്ചിരിക്കുന്നത്. 5-സ്റ്റാർ ഇന്ത്യൻ ക്രാഷ് ടെസ്റ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് നിർമാണമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു.

To advertise here,

കയറ്റുമതി കൂടി ലക്ഷ്യമിട്ട് റൈറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കോൺഫിഗറേഷനുകളിൽ ചെന്നൈയിലെ പ്ലാന്റിലാണ് ഹ്യുണ്ടായി ബയോൺ നിർമ്മിക്കുന്നത്. 4.2 മീറ്ററാണ് ഇതിന്റെ നീളം. 4.3 മീറ്റർ നീളമുള്ള ക്രെറ്റയേക്കാൾ അല്പം കുറവ് മാത്രം.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിനായി പവേർഡ് അഡ്ജസ്റ്റ്മെന്റ്, ബോസ് സൗണ്ട് സിസ്റ്റം, ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റുകൾ, രണ്ട് ഘട്ടങ്ങളായി ചരിക്കാവുന്ന പിൻ സീറ്റുകൾ, എസി വെന്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവ മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റും ഇതിലുണ്ട്. ലെവൽ 2 അഡാസ്, ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോ ഹോൾഡോട് കൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ മറ്റ് സവിശേഷതകളാണ്.

115hp കരുത്തും 144Nm ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. 6-സ്പീഡ് മാനവൽ, സിവിടി എന്നിവയാണ് ഗിയർബോ് ഓപ്ഷനുകൾ. ബയോൺ പെട്രോൾ സിവിടിക്ക് 18.6 കിലോമീറ്റർ മൈലേജ് ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.