ചേര്‍ത്തല: ചന്ദ്രികയ്ക്ക് വണ്ടിപ്പണി പാരമ്പര്യമായി കിട്ടിയതാണ്. മുത്തച്ഛനില്‍നിന്ന് അച്ഛനിലേക്കും അവിടെനിന്ന് ചന്ദ്രികയിലേക്കും. ഹെവി വാഹനങ്ങളൊഴിച്ച് ഏതും ഈ 26-കാരിയുടെ കൈകളില്‍ സുരക്ഷിതം.

To advertise here,

ചേര്‍ത്തലയിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പായ മോഹന്‍ദാസ് ഓട്ടോമൊബൈല്‍സിന്റെ എല്ലാമാണ് തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് 21-ാം വാര്‍ഡ് മേലാക്ഷിവെളിയില്‍ ചന്ദ്രിക. അപ്പൂപ്പന്‍ രാഘവന്‍ ആചാരിയില്‍നിന്നാണ് റിപ്പയറിങ് പഠിച്ചുതുടങ്ങിയത്. തുടര്‍ന്ന്, അച്ഛന്‍ മോഹന്‍ദാസിനുകീഴില്‍ മെക്കാനിക്കായി വളര്‍ന്നു. 

റിപ്പയറിങ് ജോലി തനിയേ പഠിക്കാനും തീരുമാനിച്ചു. ഇപ്പോള്‍ പുന്നപ്ര കാര്‍മല്‍ കോളേജില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. പഠിത്തംകഴിഞ്ഞുവന്നാല്‍ അച്ഛനൊപ്പം വര്‍ക്ക്ഷോപ്പില്‍ സജീവം.

പതിറ്റാണ്ടുകള്‍ക്കുമുന്‍പ് രാഘവനാചാരിയാണ് ചേര്‍ത്തല നഗരത്തിലും പിന്നീട്, മതിലകത്തും ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തുടങ്ങിയത്. ദേശീയപാത വികസിച്ചപ്പോള്‍ വീടിനോടുചേര്‍ന്നാക്കി. രാഘവനാചാരിയുടെ മരണശേഷമാണ് മോഹന്‍ദാസ് ഇതേറ്റെടുത്തത്. ഇപ്പോള്‍ അച്ഛനൊപ്പം ചന്ദ്രികയുമുണ്ട്. പുഷ്പകുമാരിയാണ് അമ്മ.