കോഴിക്കോട്:  ജീവനക്കാരുടെ പി.എഫ്. തുക കുടിശ്ശിക വരുത്തിയ കേസില്‍ മുസ്ലീം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെ ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏതുസമയം വിളിച്ചാലും ഹാജരാകാമെന്ന വ്യവസ്ഥയിലാണ്  സമീറിന് ജാമ്യം അനുവദിച്ചതെന്ന് പോലീസ് അറിയിച്ചു. 

To advertise here,

2017 മുതല്‍ ചന്ദ്രികയിലെ ജീവനക്കാരുടെ പി.എഫ് തുക അടയ്ക്കാനുണ്ട്. 2020-ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന അന്വേഷണത്തില്‍ പി.എം.എ സമീറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Content Highlights: pf case chandrika daily finance director arrested by police