
കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം. 'നവകേരളത്തിനായി ഒന്നിക്കാം' എന്ന ലേഖനം എഡിറ്റോറിയല്‍ പേജിലാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. പി. അബ്ദുള്‍ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയതില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ് സര്‍ക്കാര്‍ അനുകൂല ലേഖനം ചന്ദ്രികയില്‍ പ്രത്യക്ഷപ്പെടുന്നത്.
ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ അനുകൂല ലേഖനങ്ങള്‍ ചന്ദ്രികയില്‍ പ്രസിദ്ധികരിക്കാറില്ല. പ്രതിപക്ഷം പൂര്‍ണമായും തള്ളിക്കളഞ്ഞ നവകേരളസദസിനെ അനുകൂലിക്കുന്ന ലേഖനം ലീഗ് മുഖപത്രത്തില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത് വിവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ചന്ദ്രികയില്‍ മുഖ്യമന്ത്രിയുടെ ലേഖനമെന്നാണ് വിലയിരുത്തല്‍.
'സമസ്ത' മുഖപത്രം സുപ്രഭാതത്തിലും മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധികരിച്ചിട്ടുണ്ട്. അതേസമയം, വീക്ഷണത്തില്‍ വരെ ഇന്ന് ഒരു പേജ് സര്‍ക്കാര്‍ പരസ്യം വന്നിട്ടുണ്ടെന്നും പത്രധര്‍മവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു.
സര്‍ക്കാര്‍ പരിപാടിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അയക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളതാണ്, പത്രമെന്ന നിലയില്‍ ചന്ദ്രിക ലേഖനം പ്രസിദ്ധീകരിച്ചതില്‍ അപാകതയില്ല. മാധ്യമപ്രവര്ത്തകന് എന്‍.പി ചെക്കുട്ടി പറഞ്ഞു.
Content Highlights: chief minister pinarayi vijayan's article in chandrika daily
Published: 18 Nov 2023, 11:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented