കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി ചവറ സ്വദേശി മുടക്കിയത് 2.28 ലക്ഷം രൂപ. ചവറ തെക്കുംഭാഗം സ്വദേശി ആനന്ദ് നാരായണനാണ് തന്റെ സ്‌കോഡ ഓട്ടോമാറ്റിക് കാറിന് ഇഷ്ട നമ്പരായ കെഎല്‍ 23 വൈ 1111 ഈ തുകയ്ക്ക് സ്വന്തമാക്കിയത്.
25,000 രൂപയാണ് ഇഷ്ട നമ്പരിനായി ആദ്യം അടച്ചത്. മറ്റൊരാള്‍കൂടി ഇതേ നമ്പരിനായി രംഗത്തു വന്നതോടെ ലേലത്തിലേക്ക് കടക്കുകയായിരുന്നു. ആനന്ദ് നാരായണന് ഇതേ നമ്പരില്‍ മറ്റൊരു വാഹനംകൂടിയുണ്ട്. അടുത്തകാലത്ത് ജില്ലയില്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ആരും ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസമാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള ഫാന്‍സി നമ്പര്‍ ലേലം നടന്നത്. 46,24,000 രൂപയ്ക്കാണ് എറണാകുളം സ്വദേശിയും ഐടി കമ്പനി ഉടമയുമായ വേണു ഗോപാലകൃഷ്ണന്‍ KL 07 DG 0007 എന്ന നമ്പര്‍ സ്വന്തമാക്കിയത്. അത്യാഡംബര എസ്‌യുവി മോഡലായ ലംബോര്‍ഗിനി ഉറുസിനായാണ് അദ്ദേഹം ഈ നമ്പര്‍ നേടിയത്. 4.66 കോടിരൂപയാണ് വാഹനത്തിന്റെ വില.
എറണാകുളം ആര്‍ടി ഓഫീസിലേത് മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചത്. ഒരുമാസം ഫാന്‍സി നമ്പര്‍ ലേലംനടത്തിയാല്‍ എറണാകുളം ആര്‍ടി ഓഫീസിന് ലഭിക്കുക അരക്കോടിയില്‍ താഴെയാണ്. എഴുനൂറോളം നമ്പറുകള്‍ വിറ്റുപോയാല്‍മാത്രമേ ഇത്രയും തുക കിട്ടൂവെന്നുമായിരുന്നു വിലയിരുത്തല്‍.
KL 07 DG 0007 എന്ന ഫാന്‍സി നമ്പറിനായി അഞ്ച് പ്രമുഖരാണ് മത്സരിച്ച് ലേലം വിളിച്ചത്. മുന്‍പ് തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ കെഎല്‍ 01 സികെ 1 എന്ന നമ്പറിന് തിരുവനന്തപുരം സ്വദേശി മുടക്കിയത് 31 ലക്ഷംരൂപയായിരുന്നു. KL 07 DG 0001 എന്ന നമ്പര്‍ 25.52 ലക്ഷംരൂപയ്ക്കാണ് പിറവം സ്വദേശി തോംസണ്‍ ബാബു സ്വന്തമാക്കിയത്.
Content Highlights: A car owner in Chavara, Kollam paid rupees 2.28 lakh for a fancy registration number
Published: 20 May 2025, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented