10 ശതമാനം കുറഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍, അത്രതന്നെ ശതമാനം വാഹനങ്ങള്‍കൂടി എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഒറ്റപ്പാലം: പാലക്കാട് ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വർധന. 2024-നെ അപേക്ഷിച്ച് 2025-ൽ കൂടിയത് 7,168 വാഹനങ്ങൾ. മലപ്പുറത്തും പാലക്കാട്ടും വാഹന രജിസ്ട്രേഷൻ കുറയുന്നുവെന്നും ഇത് പരിശോധിക്കുമെന്നും ഗതാഗതമന്ത്രി സി.പി ജോൺ കഴിഞ്ഞ 26-ന് എടപ്പാളിൽ പറഞ്ഞിരുന്നു.
10 ശതമാനം കുറഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ, അത്രതന്നെ ശതമാനം വാഹനങ്ങൾകൂടി എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കുകൾ പറയുന്നത്. നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതെന്നും ഇത് പരിശോധിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
2024-ൽ 48,283 വാഹനങ്ങളാണ് ജില്ലയിലെ ആറ് ആർ.ടി. ഓഫീസുകളിലായി രജിസ്റ്റർ ചെയ്തത്. 2025-ൽ ഇത് 55,451 ആയി. 2026-ലെ ആറുമാസക്കാലയളവിൽ മാത്രം 26,379 വാഹനങ്ങൾ രജിസ്റ്റർചെയ്തുകഴിഞ്ഞു. ഇത്തവണയും രജിസ്ട്രേഷൻ ഉയരാൻ തന്നെയാണ് സാധ്യത. മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോഴും തുടർച്ചയായ വർധനവ് തന്നെയാണ് ജില്ലയിലുള്ളത്. 2023-ൽ 47,880 വാഹനങ്ങളാണ് രജിസ്റ്റർ ചെയിട്ടുള്ളത്.
ഈ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് പെട്രോൾ വാഹനങ്ങളാണ്. പെട്രോൾ മാത്രം ഉപയോഗിക്കുന്ന 28,124 വാഹനങ്ങൾ 2026-ൽ നിരത്തിലിറങ്ങി. വൈദ്യുതി മാത്രം ഇന്ധനമാക്കിയുള്ള 3,367 വാഹനങ്ങൾ ഇത്തവണ രജിസ്റ്റർ ചെയ്തു. വൈദ്യുതിയുൾ?െപ്പടെ രണ്ട് ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങൾ വേറെയുമുണ്ട്. 2,518 ഡീസൽ വാഹനങ്ങളും ഇത്തവണ പാലക്കാട്ടെ നിരത്തുകളിലിറങ്ങി.
പാലക്കാട് താലൂക്ക് മുൻപിൽ
ഈ വർഷം ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് പാലക്കാട് താലൂക്കിലാണ്- 6,804. പട്ടാമ്പിയിൽ 6,168, ഒറ്റപ്പാലത്ത് 4,774 , മണ്ണാർക്കാട് 3,666, ചിറ്റൂർ 3,614, ആലത്തൂർ 3,098 എന്നിങ്ങനെ വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തെന്നാണ് പരിവാഹൻ സംവിധാനത്തിലെ കണക്ക്.
Content Highlights: Palakkad vehicle registrations increased by 7,168 units in 2025 compared to 2024., Data contradicts the Transport Minister's claim of a 10% decline., 2026 first-half data shows 26,379 new registrations, indicating an upward trend., Petrol vehicles dominate 2026 registrations with 28,124 units., Palakkad Taluk leads the district in total new vehicle registrations.
Published: 12 Jun 2026, 05:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented