ഫിനോസ് 1.80 കോടി രൂപ ചെലവഴിച്ചാണ് ഡിഫെന്‍ഡര്‍ 110 മോഡല്‍ സ്വന്തമാക്കിയത്.

മലപ്പുറം: ഒരു വണ്ടിനമ്പറിന് എന്തുവില കൊടുക്കാം? ഇഷ്ട നമ്പറായ കെ.എൽ.10. ബി.എൻ.0001 എന്ന നമ്പറിന് മലപ്പുറം കൂട്ടിലങ്ങാടി മുഞ്ഞക്കുളം ഏലച്ചോല ഫിനോസ് മുടക്കിയത് 15.71 ലക്ഷം രൂപ. ജില്ലയിൽ ഒരു വാഹനനമ്പറിന് നൽകുന്ന ഉയർന്ന തുകകളിൽ ഒന്നാണിത്.
ഒരുമാസം മുൻപ് വാങ്ങിയ ഡിഫെൻഡർ വാഹനത്തിനുവേണ്ടിയാണ് ഫിനോസ് ഈ നമ്പർ വാങ്ങിയത്. തിങ്കളാഴ്ച മലപ്പുറം ആർ.ടി.ഒ. നടത്തിയ നമ്പർ ലേലത്തിലൂടെയാണിത്. ഫിനോസ് 16 വർഷമായി ദുബായിയിൽ ബിസിനസുകാരനാണ്.
ഫിനോസ് 1.80 കോടി രൂപ ചെലവഴിച്ചാണ് ഡിഫെൻഡർ 110 മോഡൽ സ്വന്തമാക്കിയത്. ആറുവർഷം മുൻപ് വാങ്ങിയ ഇന്നോവ ക്രിസ്റ്റയ്ക്കുവേണ്ടി കെ.എൽ. 53.0005 എന്ന നമ്പർ സ്വന്തമാക്കാൻ ഒരു ലക്ഷം രൂപ മുടക്കിയിരുന്നു.
യാത്രകളും വണ്ടികളും ഏറെ ഇഷ്ടപ്പെടുന്ന ഫിനോസിന് ദുബായിയിൽ വേറേയും വാഹനങ്ങളുണ്ട്. ഇപ്പോൾ ദുബായിയിലുള്ള അദ്ദേഹം ബക്രീദിന് നാട്ടിലെത്തി സ്വപ്നവാഹനത്തിൽ യാത്രചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: Businessman Finoz secured the KL 10 BN 0001 number for ₹16.71 lakh., The number is for a Land Rover Defender 110 model worth ₹1.80 crore., The auction was conducted by the Malappuram RTO office., Finoz has a history of bidding for premium vehicle registration numbers.
Published: 26 May 2026, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented