ഇന്ത്യയിൽ വിപണിയിലെ വിൽപനയിൽ വലിയ നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് ടാറ്റ സിയേറ. ഡെലിവറി ആരംഭിച്ചതിന് ശേഷം ഏകദേശം 46 ദിവസത്തിനുള്ളിൽ പതിനായിരത്തിൽ അധികം വാഹനങ്ങളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്. രാജ്യത്ത് ഏറ്റവും വലിയ മത്സരം നടക്കുന്ന എസ്.യു.വി സെഗ്മെന്റിലേക്ക് അടുത്തിടെ എത്തിയ ഒരു വാഹനം ഇത്രയും വേഗത്തിലുള്ള വളർച്ച നേടുന്നത് ഏറെ ശ്രദ്ധേയമാണ്.
വാഹനപ്രേമികളിൽനിന്ന് ആദ്യഘട്ടം മുതലേ സിയേറ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടമായിരുന്നു. ഉത്പാദനം വർധിപ്പിക്കുന്നതിനും ശക്തമായ ഡിമാൻഡ് ഉറപ്പാക്കുന്നതിനും ഇത് സൂചന നൽകി. താരതമ്യേന കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ അളവിൽ ഡെലിവറി നൽകാനുള്ള ടാറ്റയുടെ കഴിവും എടുത്തുപറയേണ്ടതാണ്.
2025 ഡിസംബറിൽ ബുക്കിങ് ആരംഭിച്ചതിന് ശേഷം 2026 ജനുവരി പകുതിയോടെയാണ് ടാറ്റ സിയറയുടെ വിതരണം ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 70,000-ൽ അധികം സ്ഥിരീകരിച്ച ബുക്കിങ്ങുകൾ ലഭിച്ചു. ഇത് ഹ്യുണ്ടായ് ക്രെറ്റ അല്ലെങ്കിൽ ടാറ്റ നെക്സോൺ പോലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ചിലപ്പോൾ കുറവായിരിക്കാം.
എന്നാൽ ഏറെ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു പുതിയ മോഡലിന് ലഭിക്കുന്ന വലിയ സ്വീകാര്യതയാണിത്. പ്രത്യേകിച്ച് എസ്.യു.വി വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ഉള്ള ഈ സമയത്ത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ എതിരാളികൾ ആധിപത്യം പുലർത്തുന്ന ഈ സെഗ്മെന്റിൽ ഡെലിവറിയുടെ ആദ്യ രണ്ട് മാസങ്ങളിലെ സിയറയുടെ പുരോഗതി ശ്രദ്ധേയമാണ്.
അതേസയമം, വലിയ ബുക്കിങ് കാരണം സിയേറയ്ക്ക് ഇപ്പോഴും പല അംഗീകൃത ഡീലർഷിപ്പുകളിലും വളരെ ദൈർഘ്യമേറിയ കാത്തിരിപ്പ് നേരിടേണ്ടിവരുന്നുണ്ട്. സാനന്ദ് ഫാക്ടറിയിലെ ഉത്പാദനം പ്രതിമാസം ഏകദേശം 15,000 സിയറ യൂണിറ്റുകളായി വർധിപ്പിക്കാൻ നിർമ്മാതാക്കൾക്ക് പദ്ധതിയുണ്ട്. ഇത് കാത്തിരിപ്പ് കുറയ്ക്കാൻ സഹായിച്ചേക്കാം.
സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലീഷ്ഡ്, അക്കംപ്ലീഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ എത്തുന്ന സിയേറയ്ക്ക് 11.49 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 1.5 ലിറ്റർ ക്രെയോജെറ്റ് ഡീസൽ എൻജിനിലും 1.5 ലിറ്റർ ഹൈപ്പീരിയോൺ പെട്രോൾ എൻജിനിലുമാണ് ഈ മോഡൽ എത്തുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നിവയാണ് ഈ എൻജിനുകൾക്കൊപ്പം നൽകിയിട്ടുള്ള ട്രാൻസ്മിഷൻ.
Content Highlights: Tata Sierra achieved a milestone of 10,000 customer deliveries within 46 days., Indicates strong initial demand with over 70,000 bookings on the first day., Tata plans to increase production to 15,000 units per month to reduce waiting times., The achievement is significant in the competitive mid-size SUV segment.
Published: 04 Mar 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented