എംജി മോട്ടോഴ്സിന്റെ പ്രീമിയം വിതരണ ശൃംഖലയായ എംജി സെലക്ടുകളിലൂടെ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളാണ് സൈബര്‍സ്റ്ററും എം 9-ഉം.

ജെഎസ്ഡബ്ല്യു എംജി സൈബര്‍സ്റ്റര്‍ | Photo: MG Select
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ എംജി മോട്ടോഴ്‌സാണ് രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ബാസ് (ബാറ്ററി ആസ് എ സർവീസ്) പദ്ധതി പരിചയപ്പെടുത്തിയത്. പിന്നീട് രാജ്യത്തെ ഭൂരിഭാഗം വാഹന നിർമാതാക്കളും ഈ പദ്ധതി ഒരുക്കുകയും ചെയ്തിരുന്നു. എംജിയുടെ വാഹന ശ്രണിയിലെ ഇലക്ട്രിക് മോഡലുകളിൽ തുടങ്ങിയ ഈ പദ്ധതി എംജി സെലക്ടിലൂടെ നിരത്തുകളിൽ എത്തുന്ന പ്രീമിയം വാഹനങ്ങളിലേക്കും എത്തിയിരിക്കുകയാണ്.
എംജി മോട്ടോഴ്‌സിന്റെ ഇലക്ട്രിക് പെർഫോമെൻസ് കാറായ സൈബർസ്റ്റർ, പ്രീമിയം ഇലക്ട്രിക് എംപിവി മോഡലാണ് എം9 എന്നിവയാണ് ബാസ് അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നത്. ബാസ് സംവിധാനത്തിലേക്ക് മാറിയതോടെ സൈബർസ്റ്ററിന്റെ വിലയിൽ 10.01 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എം9 എംപിവിക്ക് 9.96 ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. ബാറ്ററിയുടെ വാടകയായി കിലോമീറ്ററിന് എട്ട് രൂപ ഈടാക്കുമെന്നാണ് എംജി മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
82.50 ലക്ഷം രൂപയാണ് എംജി സൈബർസ്റ്ററിന്റെ എക്‌സ്‌ഷോറൂം വില. എന്നാൽ, ബാസ് അടിസ്ഥാനത്തിൽ ഈ വാഹനം സ്വന്തമാക്കിയാൽ 72.49 ലക്ഷം രൂപയ്ക്ക് ഈ പെർഫോമെൻസ് ഇലക്ട്രിക് കാർ ലഭിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. അതുപോലെ തന്നെ 79.95 ലക്ഷം രൂപയിലാണ് എം 9 എംപിവിയുടെ വില ആരംഭിക്കുന്നത്. ബാസിലേക്ക് എത്തിയതോടെ 69.99 ലക്ഷം രൂപയ്ക്ക് ഈ വാഹനം വാങ്ങാൻ സാധിക്കും.
എംജി മോട്ടോഴ്സിന്റെ പ്രീമിയം വിതരണ ശൃംഖലയായ എംജി സെലക്ടുകളിലൂടെ നിരത്തുകളിൽ എത്തുന്ന വാഹനങ്ങളാണ് സൈബർസ്റ്ററും എം 9-ഉം. ഡ്യുവൽ മോട്ടോർ സംവിധാനത്തിലാണ് സൈബർസ്റ്റർ ഒരുങ്ങിയിരിക്കുന്നത്. 510 എച്ച്പി പവറും 725 എൻഎം ടോർക്കുമാണ് ഈ മോട്ടോറുകൾ ഉത്പാദിപ്പിക്കുന്ന കരുത്ത്. 3.2 സെക്കൻഡിലും പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും സൈബർസ്റ്ററിനാകും. 77 കിലോവാട്ട് ബാറ്ററിപാക്ക് നൽകിയിട്ടുള്ള ഈ സൂപ്പർകാർ ഒറ്റത്തവണ ചാർജിലൂടെ 580 കിലോമീറ്റർ സഞ്ചരിക്കും. 3.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയും കൈവരിക്കാനാകും.
90 kWh എൻഎംസി ബാറ്ററി പാക്കാണ് എം9-ന് കരുത്തേകുന്നത്. ഇത് 245 പിഎസ് പവറും 350 എൻഎം ടോർക്കും നൽകുന്നു. 548 കിലോമീറ്റർ ഡ്രൈവിങ് റേഞ്ചാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 30 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വാഹനത്തിന് കഴിയുമെന്നും കമ്പനി പറയുന്നു. ഏഴ് എയർബാഗുകൾ, ലെവൽ 2 ADAS എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. കൂടാതെ യൂറോ എൻസിഎപി, ആൻകാപ് സുരക്ഷാ വിലയിരുത്തലുകളിൽ വാഹനത്തിന് 5-സ്റ്റാർ റേറ്റിങും ലഭിച്ചിട്ടുണ്ട്.
Content Highlights: MG Cyberster price reduced by Rs 10.01 lakh under BaaS scheme, MG M9 MPV price reduced by Rs 9.96 lakh under BaaS scheme, Battery rental is charged at Rs 8 per kilometer, Cyberster offers 580 km range and 510 HP performance, M9 MPV features 548 km range and 5-star safety rating.
Published: 19 Sept 2026, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented