ന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചർ വാഹന നിർമാതാക്കളായി വളർന്ന ടാറ്റ മോട്ടോഴ്‌സ് കേരളത്തിലെ ഉപയോക്താക്കൾക്കായി പ്രത്യേക ഓണം സ്‌പെഷ്യൽ പദ്ധതികൾ പ്രഖ്യാപിച്ചു. കേരളത്തിലെ ഉപയോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി മൂന്ന് പ്രത്യേക മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ടാറ്റ അധികൃതർ അറിയിച്ചിരിക്കുന്നത്.

To advertise here,

സിയേറ ജൂബിലി എഡിഷൻ, നെക്‌സോൺ ക്യാമോ എഡിഷൻ, പഞ്ച് എച്ച്ബിഎക്‌സ് എന്നിവയാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. സിയേറ ജൂബിലിക്ക് 11.99 ലക്ഷം രൂപയും നെക്‌സോൺ ക്യാമോയ്ക്ക് 9.99 ലക്ഷത്തിലുമാണ് വില ആരംഭിക്കുന്നത്.

ടാറ്റ സിയേറ ജൂബിലി എഡിഷൻ

സിയേറയുടെ സ്മാർട്ട് പ്ലസ്, പ്യുവർ, അഡ്വഞ്ചർ എന്നീ മൂന്ന് വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് ജൂബിലി എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. വേരിയന്റുകൾക്ക് അനുസരിച്ച് സിയേറയുടെ ROQ കിറ്റുകൾ നൽകിയാണ് അലങ്കരിച്ചിരിക്കുന്നത്. ഗ്രില്ലിലെ കൂട്ടിച്ചേർക്കലുകൾ, ടെയിൽ ഗേറ്റിലെ ക്ലാഡിങ്, വീൽ ആർച്ച് ക്ലാഡിങ്, ലെതറേറ്റ് സീറ്റ്, സ്റ്റിയറിങ് കവർ, റൂഫ് റെയിൽ തുടങ്ങിയ ഫീച്ചറുകളാണ് പ്രധാനമായും ROQ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടാറ്റ നെക്‌സോൺ ക്യാമോ എഡിഷൻ

ചെറിയ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്ഡേഷനുകളുമായാണ് ക്യാമോ എഡിഷൻ എത്തിയിരിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ പെട്രോൾ/സിഎൻജി പവർട്രെയിനുകളിൽ എത്തുന്ന നെക്സോൺ ക്യാമോ എഡിഷന് 9.99 ലക്ഷം രൂപ മുതൽ 13.94 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയാകുന്നത്.

ടാറ്റ പഞ്ച് എച്ച്ബിഎക്‌സ് എഡിഷൻ

റെഗുലർ പഞ്ചിൽ ക്ലാഡിങ് ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ നൽകിയാണ് എച്ച്ബിഎക്‌സ് പതിപ്പിലേക്ക് മാറ്റിയിരിക്കുന്നത്. ഫൈബർ ക്ലാഡിങ്ങിലാണ് ബമ്പർ ഒരുക്കിയിരിക്കുന്നത്. സിൽവർ ഫിനീഷിങ് ക്ലാഡിങ്ങും ഇതിൽ നൽകുന്നുണ്ട്. സ്‌പോർട്ടി വാഹനങ്ങളിൽ നൽകിയിട്ടുള്ളതിന് സമാനമായ റൂഫ് സ്‌പോയിലർ, ഡിഫ്യൂസർ ഭാവം നൽകുന്നതായി ബമ്പറിൽ നൽകിയിട്ടുള്ള അലങ്കാരങ്ങൾ, ബ്ലാക്ക് സ്‌മോഗ്ഡ് എഫക്ട് ഉറപ്പാക്കുന്ന ടെയ്ൽലൈറ്റുകൾ എന്നിങ്ങനെയാണ് ഡിസൈൻ സവിശേഷത.