ഇന്ധന വില വര്‍ധനയ്ക്കും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷം കാരണം വിതരണ ശൃംഖല തടസപ്പെട്ടതിനാല്‍ വാഹന നിര്‍മ്മാതാക്കള്‍ വില വര്ധിപ്പിച്ചതിനിടയിലുമാണ് ഈ മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.

2026 ജൂലായിൽ രാജ്യത്തെ കാർ വിൽപ്പന 33 ശതമാനം വർധിച്ച് ഏകദേശം 4.7 ലക്ഷം യൂണിറ്റിലെത്തി. ഇന്ധന വില വർധനയ്ക്കും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷം കാരണം വിതരണ ശൃംഖല തടസപ്പെട്ടതിനാൽ വാഹന നിർമ്മാതാക്കൾ വില വർധിപ്പിച്ചതിനിടയിലുമാണ് ഈ മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.
രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2026 ജൂലായിൽ മൊത്തം വിൽപ്പനയിൽ 34 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസം 1,80,526 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചതെങ്കിൽ ഈ വർഷം അത് 2,41,421 യൂണിറ്റുകളായി കുതിച്ചുയർന്നു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ആഭ്യന്തര യാത്രാ വാഹന വിൽപ്പന 43 ശതമാനം വർധിച്ച് റെക്കോർഡിട്ടുകൊണ്ട് 1,96,203 യൂണിറ്റിലെത്തി. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള മൊത്തം ആഭ്യന്തര വിൽപ്പന 2,00,123 യൂണിറ്റെന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. സിഎൻജി വാഹനങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുവെന്നും പുതിയതായി പുറത്തിറക്കിയ ബ്രെസ്സ പ്രതിദിനം 2,000 യൂണിറ്റുകളുടെ ബുക്കിംഗ് നേടുന്നുണ്ടെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) 2026 ജൂലായിൽ 75,360 യൂണിറ്റുകളുടെ ഏറ്റവും ഉയർന്ന പ്രതിമാസ മൊത്തം വിൽപ്പന (ആഭ്യന്തര വിപണിയിലെ വിൽപ്പനയും കയറ്റുമതിയും അടക്കം) രേഖപ്പെടുത്തി. ഇത് 25.4 ശതമാനത്തിന്റെ ശക്തമായ വളർച്ചയാണ്.
ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് 2026 ജൂലായിൽ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ 63,760 യൂണിറ്റുകൾ വിറ്റഴിച്ചു. 2025 ജൂലായിൽ ഇത് 40,175 യൂണിറ്റായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 59 ശതമാനത്തിന്റെ ശക്തമായ വളർച്ചയാണ്. ടാറ്റ മോട്ടോഴ്‌സിന്റെ ഇവി വിൽപ്പന 2026 ജൂലായിൽ 114 ശതമാനം വർധിച്ച് 15,217 ആയി. SUV രംഗത്തെ പ്രമുഖരായ മഹീന്ദ്ര & മഹീന്ദ്ര ആഭ്യന്തര വിപണിയിൽ 60,048 വാഹനങ്ങൾ വിറ്റഴിച്ചു. ഇത് 20 ശതമാനം വളർച്ചയാണ്. കയറ്റുമതി ഉൾപ്പെടെ മൊത്തം 60,887 വാഹനങ്ങൾ വിറ്റഴിച്ചു.
2025 സെപ്റ്റംബർ അവസാനം ജിഎസ്ടി നിരക്ക് കുറച്ചതു മുതൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായ രംഗത്ത് ശക്തമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. വരുമാന നികുതി ആനുകൂല്യവും റിപ്പോ നിരക്ക് കുറച്ചതും ജനങ്ങളുടെ കാഴ്ചപ്പാട് കൂടുതൽ മെച്ചപ്പെടുത്തിയതായി മാരുതി സുസുക്കി ഇന്ത്യ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. എൻട്രി-ലെവൽ വിഭാഗത്തിൽ സിഎൻജി ഇന്ധന വാഹനങ്ങളുടെ സ്വീകാര്യത വർധിച്ചതും കമ്പനിക്ക് നേട്ടമായി. മാരുതി സുസുക്കിയുടെ കഴിഞ്ഞ മാസത്തെ സിഎൻജി വാഹന വിൽപ്പന 50 ശതമാനം വർധിച്ചിരുന്നു.
Content Highlights: India car sales grew 33% YoY in July 2026 to 4.7 lakh units., Maruti Suzuki CNG vehicle sales surged 50% year-on-year., Tata Motors EV sales saw a massive 114% growth., Hyundai achieved its highest-ever monthly total sales of 75,360 units., Growth driven by GST rate reductions and income tax benefits.
Published: 03 Aug 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented