ഗ്രാമീണ മേഖലകളില്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ള വലിയ കുതിപ്പാണ് ജൂലായ് മാസത്തിലെ മൊത്ത വില്‍പ്പനയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയിലെ വാഹന വിപണിയിൽ ജൂലായ് മാസ വിൽപ്പനയിലെ സർവ്വകാല റെക്കോഡുകൾ ഭേദിച്ചുള്ള വിൽപ്പനയാണ് ഇക്കഴിഞ്ഞ ജൂലായിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25,91,138 വാഹനങ്ങളാണ് ഇക്കഴിഞ്ഞ ജൂലായി മാസത്തിൽ മാത്രം ഇന്ത്യൻ നിരത്തുകളിൽ എത്തിയിരിക്കുന്നത്. 2025 ജൂലായ് മാസത്തിലെ വിൽപ്പനയെ അപേക്ഷിച്ച് 25.89 ശതമാനത്തിന്റെ വളർച്ചയാണ് 2026 ജൂലായ് മാസത്തിൽ കൈവരിച്ചിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ തുടങ്ങി എല്ലാ ശ്രേണിയിലേയും വാഹനങ്ങൾ ജൂലായ് മാസത്തിൽ മികച്ച വിൽപ്പന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ജൂൺ മാസത്തെ വിൽപ്പനയുമായി തട്ടിച്ച് നോക്കുമ്പോൾ 0.16 ശതമാനത്തിന്റെ വിൽപ്പന ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങളാണ് ജൂലായ് മാസത്തിൽ വാഹന വിപണിയിലെ താരങ്ങൾ. 2025 ജൂലായ് മാസത്തേക്കാൾ 28.25 ശതമാനത്തിന്റെ കുതിപ്പാണ് ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18,18,289 ഇരുചക്ര വാഹനങ്ങളാണ് ജൂലായിയിൽ നിരത്തുകളിൽ ഇറങ്ങിയത്. പാസഞ്ചർ വാഹനങ്ങൾക്കും വിൽപ്പനയിൽ തിളങ്ങാനായി. 19.13 ശതമാനത്തിന്റെ വർധവോടെ 4,16,555 പാസഞ്ചർ വാഹനങ്ങൾ ജൂലായിയിൽ വിറ്റഴിച്ചു.
വാണിജ്യ വാഹനങ്ങളിൽ വിൽപ്പനയിൽ അപ്രതീക്ഷിത കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 99,666 വാണിജ്യ വാഹനങ്ങളാണ് ഒരു മാസംകൊണ്ട് വിറ്റഴിച്ചത്. 2025 ജൂലായ് മാസത്തെ അപേക്ഷിച്ച് 24.04 ശതമാനത്തിന്റെ വർധനവാണ് ഈ ശ്രേണിയിലുണ്ടായിരിക്കുന്നത്. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 16.16 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.33 ലക്ഷം യൂണിറ്റാണ് വിൽപ്പന. ട്രാക്ടറുകളുടെ വിൽപ്പന 28.10 ശതമാനത്തിന്റെ കുതിപ്പോടെ 1.17 ലക്ഷം യൂണിറ്റിലെത്തി.
പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ പെട്രോൾ വാഹനങ്ങളുടെ വിപണി വിഹിതത്തിന് തൊട്ടടുത്തെത്താൻ സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്ക് സംയുക്തമായ സാധിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ വിപണി വിഹിതം 40.59 ശതമാനമായി ഉയർന്നിട്ടുണ്ട്. 41.68 ശതമാനമാണ് പെട്രോൾ വാഹനങ്ങളുടെ വിപണി വിഹിതം. ജൂലായ് മാസത്തിലെ പാസഞ്ചർ വാഹന വിൽപ്പനയുടെ 12.7 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്.
ഗ്രാമീണ മേഖലകളിൽ വാഹനങ്ങളുടെ വിൽപ്പനയിൽ ഉണ്ടായിട്ടുള്ള വലിയ കുതിപ്പാണ് ജൂലായ് മാസത്തിലെ മൊത്ത വിൽപ്പനയിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ നഗരപ്രദേശങ്ങളിലേതിനെക്കാൾ മുന്നിലാണ് ഗ്രാമീണ മേഖലയിൽ ഉണ്ടായിട്ടുള്ള വിൽപ്പന. ഇതിനൊപ്പം ജിഎസ്ടി പരിഷ്‌കരണത്തിലെ നേട്ടം, വായ്പകളുടെ ലഭ്യത, ഉത്സവ സീസൺ എന്നിവയെല്ലാം വിൽപ്പന കുതിപ്പിന് ഇന്ധനമേകിയിട്ടുണ്ട്.
Content Highlights: Over 2.59 million vehicles sold in July 2026, a 25.89% year-on-year growth., Two-wheelers led the market with 1.81 million units sold., EV, Hybrid, and CNG vehicles now hold a 40.59% market share in passenger vehicles., Rural demand and improved loan availability are key drivers for the sales surge., Tractor sales saw a significant 28.10% increase.
Published: 07 Aug 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented