ഇന്ത്യ കൂടുതല്‍ ഹരിത ഗതാഗതത്തിലേക്ക് (ക്ലീനര്‍ മൊബിലിറ്റി) മാറുന്ന പശ്ചാത്തലത്തില്‍ സിഎന്‍ജി, ഹൈബ്രിഡ്, ഇവി എന്നിവ ഒരുമിച്ച് കൊണ്ടുപോകുന്ന മള്‍ട്ടി-പവര്‍ട്രെയിന്‍ സമീപനമാണ് കമ്പനി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാഹന നിരയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി. 2031-ഓടെ ഏഴ് പുതിയ എസ്‌യുവികളും അഞ്ച് ഇലക്ട്രിക് വാഹനങ്ങളും (ഇവി) അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നു. വിവിധ പവർട്രെയിൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി രാജ്യത്തെ സാന്നിധ്യം ശക്തമാക്കാനാണ് കമ്പനിയുടെ നീക്കം.
ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ നിന്ന് കമ്പനി പിന്മാറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈവിധ്യമാർന്ന വാഹന നിര കെട്ടിപ്പടുക്കാനാണ് നീക്കം. ഇന്ത്യ കൂടുതൽ ഹരിത ഗതാഗതത്തിലേക്ക് (ക്ലീനർ മൊബിലിറ്റി) മാറുന്ന പശ്ചാത്തലത്തിൽ സിഎൻജി, ഹൈബ്രിഡ്, ഇവി എന്നിവ ഒരുമിച്ച് കൊണ്ടുപോകുന്ന മൾട്ടി-പവർട്രെയിൻ സമീപനമാണ് കമ്പനി സ്വീകരിക്കാൻ ഒരുങ്ങുന്നത്.
എസ്.യു.വികൾക്ക് പ്രാധാന്യം
എസ്‌യുവി വിഭാഗത്തിന് പ്രാധാന്യം നൽകുന്നതാണ് കമ്പനിയുടെ ഭാവി പദ്ധതി. നിലവിൽ കോംപാക്റ്റ്-എസ്യുവി വിഭാഗത്തിൽ ബ്രെസ്സ പോലുള്ള മോഡലുകൾ ബ്രാൻഡിനുണ്ട്. അതേസമയം ജനപ്രിയ ഇലക്ട്രിക് എസ്യുവി വിപണിയിൽ മാരുതിയെ പ്രതിനിധീകരിക്കുന്നത് ഇ വിറ്റാര ആണ്.
പ്രത്യേകമായി നിർമിച്ച ഇവി പ്ലാറ്റ്ഫോമിലാണ് ഇ വിറ്റാര നിർമിച്ചിരിക്കുന്നത്. ഇത് 49kWh, 61kWh ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, ചില വേരിയന്റുകളിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇവികൾ ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ഇവി മോഡലുകൾ പുറത്തിറക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം എന്നാണ് വിവരം. ഇ വിറ്റാരയുടെ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി 2027-ഓടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് നിരകളുള്ള (ത്രി-റോ) ഇലക്ട്രിക് വാഹനം ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഒരു ഇലക്ട്രിക് എംപിവി, ഇ-ഹിയർടെക്റ്റ് (e-HEARTECT) പ്ലാറ്റ്ഫോമിലെ മറ്റ് ഇവി മോഡലുകളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവയ്ക്കൊപ്പം, ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള സെവൻ സീറ്റർ ഉൾപ്പെടെയുള്ള കൂടുതൽ എസ്‌യുവികളും വിവിധ വലിപ്പത്തിലും വിലയിലുമുള്ള മറ്റ് മോഡലുകളും കമ്പനി വികസിപ്പിക്കുന്നുണ്ട്.
Content Highlights: Maruti Suzuki plans to launch seven new SUVs and five EVs by 2031., The strategy focuses on a multi-powertrain approach including CNG, hybrids, and EVs., The upcoming lineup includes the e Vitara, a three-row EV, and an electric MPV., The 2026 Baleno introduces first-in-segment Level 2 ADAS and the new Z12E engine.
Published: 17 Sept 2026, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented