ഉയര്ന്ന ഇന്ധനക്ഷമതയാണ് ഈ മൂന്ന് വാഹനങ്ങളും നല്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പനയിലെ വലിയ സ്വാധീന ശക്തിയാണ് സിഎൻജി വാഹനങ്ങൾ. പരിസ്ഥിതി സൗഹാർദമായ വാഹനങ്ങൾ എന്നതിനൊപ്പം ഉയർന്ന ഇന്ധനക്ഷമത നൽകുകയും ചെയ്യുന്നതിനാൽ തന്നെ വലിയ ജനപ്രീതിയും മാരുതിയുടെ സിഎൻജി മോഡലുകൾക്ക് ഉണ്ട്. സിഎൻജി മോഡലുകൾക്ക് മികച്ച ഡ്രൈവിങ് അനുഭവം ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിരിക്കുയാണ് നിർമാതാക്കൾ.
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റ്, ഡിസയർ, ബലേനൊ എന്നീ വാഹനങ്ങളുടെ സിഎൻജി പതിപ്പുകളിലാണ് ഇപ്പോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയിരിക്കുന്നത്. മാരുതിയുടെ എ.ജി.എസ് (ഓട്ടോ ഗിയർ ഷിഫ്റ്റ്, എഎംടി) ട്രാൻസ്മിഷൻ സംവിധാനമാണ് സിഎൻജി മോഡലുകളിൽ നൽകിയിരിക്കുന്നത്. ഉയർന്ന ഇന്ധനക്ഷമത തന്നെയാണ് സിഎൻജി ഓട്ടോമാറ്റിക് മോഡലുകൾക്കും മാരുതി ഉറപ്പുനൽകുന്നത്.
സ്വിഫ്റ്റ് സിഎൻജി മോഡലിന് 7.92 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസയർ സിഎൻജി ഓട്ടോമാറ്റിക്കിന് 8.53 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയുടെ സിഎൻജി ഓട്ടോമാറ്റിക് മോഡലുകളുടെ വില 8.32 ലക്ഷം രൂപയിലുമാണ് ആരംഭിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് ആണ് ആദ്യമായി സിഎൻജി മോഡലുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകുന്നത്.
മാരുതി സുസുക്കിയുടെ ഈ മൂന്ന് മോഡലുകളിലും ഇസഡ് സീരീസ് (Z12E) 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് നൽകിയിരിക്കുന്നത്. അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ മോഡലുകളിൽ ഇപ്പോൾ നൽകിയിട്ടുള്ളത്. 70 എച്ച്പി പവറും 102 എൻഎം ടോർക്കുമാണ് സ്വിഫ്റ്റ്, ഡിസയർ, ബലേനൊ എന്നീ മോഡലുകളുടെ സിഎൻജി പതിപ്പ് ഉത്പാദിപ്പിക്കുന്ന പവർ.
ഉയർന്ന ഇന്ധനക്ഷമതയാണ് ഈ മൂന്ന് വാഹനങ്ങളും നൽകുന്നത്. സ്വിഫ്റ്റ് ഓട്ടോമാറ്റിക് പതിപ്പിന് 35.34 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. അതായത് സിഎൻജി മാനുവൽ പതിപ്പിനെക്കാൾ 2.49 കിലോമീറ്റർ അധിക ഇന്ധനക്ഷമത ഓട്ടോമാറ്റിക് മോഡലുകൾക്ക് ലഭിക്കും. 36.47 കിലോമീറ്ററാണ് ഡിസയർ സിഎൻജി ഓട്ടോമാറ്റിക്ക് ലഭിക്കുന്നത്. സിഎൻജി മാനുവൽ പതിപ്പിനെക്കാൾ 2.74 കിലോമീറ്റർ അധികമാണിത്.
ബലേനൊയുടെ സിഎൻജി ഓട്ടോമാറ്റിക്കിന് 34.47 കിലോമീറ്ററാണ് ഇന്ധനക്ഷമത. മാനുവൽ മോഡലുമായി 0.86 കിലോമീറ്റർ അധികമാണ് ഓട്ടോമാറ്റിക്കിലെ മൈലേജ്. ബലേനൊയുടെ ഡെൽറ്റ, സീറ്റ എന്നീ വേരിയന്റുകളിലാണ് സിഎൻജി ഓട്ടോമാറ്റിക്ക് എത്തുന്നത്. സ്വിഫ്റ്റിന്റെ VXi, VXi ഓപ്ഷണൽ, ZXi എന്നീ വേരിയന്റുകളിലും ഡിസയറിന്റെ VXi, ZXi എന്നീ വേരിയന്റുകളിലും സിഎൻജി ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നുണ്ടെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.
Content Highlights: Maruti Suzuki introduces AGS (automatic) transmission in Swift, Dzire, and Baleno CNG models., Prices start at 7.92 lakh for Swift CNG Auto, 8.53 lakh for Dzire CNG Auto, and 8.32 lakh for Baleno CNG Auto., Powered by Z12E 1.2-litre 3-cylinder petrol engine producing 70 HP and 102 Nm torque., Offers exceptional fuel efficiency with Dzire CNG Auto delivering up to 36.47 km/kg.
Published: 19 Sept 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented