
ലോകത്തിലെ തന്നെ മുന്‍നിര ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ സോണിയും ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും സംയുക്തമായി വികസിപ്പിച്ച ഇലക്ട്രിക് കാറായ അഫീലയുടെ ആദ്യ പ്രദര്‍ശനം നടന്നു. ലാസ് വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് അഫീല പ്രദര്‍ശനത്തിനെത്തിയത്. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി ജനുവരി ഏഴ് മുതല്‍ ഈ വാഹനത്തിന്റെ ബുക്കിങ് സ്വീകരിക്കാനും തുടങ്ങിയതായി നിര്‍മാതാക്കള്‍ അറിയിച്ചു.
അഞ്ച് വര്‍ഷം കൊണ്ടാണ് ഇലക്ട്രിക് വാഹനമായ അഫീലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയെ ലക്ഷ്യമാക്കി എത്തിയിട്ടുള്ള വാഹനമാണെങ്കിലും ആദ്യം വില്‍പ്പനയ്ക്ക് എത്തുന്നത് കാലിഫോര്‍ണിയയില്‍ ആയിരിക്കുമെന്നാണ് വിവരം. അഫീല 1 ഒറിജിന്‍, അഫീല 1 സിഗ്നേച്ചര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് സെഡാന് യഥാക്രമം 89,000 ഡോളറും (76.39 ലക്ഷം രൂപ) 1.02 ലക്ഷം (88.32 ലക്ഷം രൂപ) ഡോളറുമാണ് എക്‌സ്‌ഷോറൂം വില.
മൂന്ന് വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഉള്‍പ്പെടെയായിരിക്കും അഫീല പുറത്തിറങ്ങുന്നത്. എ.ഐ. അധിഷ്ഠിത ഫീച്ചറുകള്‍, ലെവല്‍ 2 അഡാസ് സുരക്ഷ സംവിധാനങ്ങള്‍, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ഫീച്ചറുകള്‍ എന്നിവയായിരിക്കും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 300 മൈല്‍ (482 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് സോണി ഹോണ്ട മൊബിലിറ്റി അവകാശപ്പെടുന്നത്. ടെസ്‌ല സൂപ്പര്‍ ചാര്‍ജര്‍ നെറ്റ്‌വര്‍ക്കുകളില്‍ ഈ വാഹനം ചാര്‍ജ് ചെയ്യാനും സാധിക്കും.
അഫീലയുടെ ഉയര്‍ന്ന വേരിയന്റായ സിഗ്നേച്ചര്‍ 2026-ല്‍ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് വിവരം. എന്നാല്‍, ഒറിജിന്‍ പതിപ്പിന്റെ വിതരണം 2027-ഓടെയായിരിക്കും ആരംഭിക്കുക. കോര്‍ ബ്ലാക്ക് നിറത്തിലാണ് അഫീല ഒരുങ്ങിയിരിക്കുന്നത്. യഥാര്‍ഥ ഇലക്ട്രിക് വാഹനങ്ങളുടെ രൂപമാണ് അഫീലയ്ക്കുമുള്ളത്. ക്ലോസ്ഡ് ഗ്രില്ല്, കണക്ടഡ് ഡി.ആര്‍.എല്‍, വീതി കുറഞ്ഞ ഹെഡ്‌ലാമ്പ്, ഇ.വി. അലോയി വീലുകള്‍, ചാഞ്ഞിറങ്ങുന്ന റൂഫ് തുടങ്ങിയവയാണ് ഡിസൈന്‍ സവിശേഷതകള്‍.
ഹൈടെക് ഫീച്ചറുകളുടെ കലവറയാണ് ഈ വാഹനത്തിന്റെ അകത്തളം. ഡാഷ്‌ബോര്‍ഡ് നിറയുന്ന സ്‌ക്രീന്‍, ഓട്ടോണമസ് ഡ്രൈവിങ് സാധ്യമാക്കുന്നതിനായി 40 സെന്‍സറുകളും ക്യാമറകളും, ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെയുള്ള വെര്‍ച്വല്‍ വേള്‍ഡ് ഡ്രൈവിങ് എക്‌സ്പീരിയന്‍സ് തുടങ്ങിയവ അഫീലയെ മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കും. 2020-ല്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഇപ്പോള്‍ അഫീല എന്ന പേരില്‍ എത്തിച്ചിരിക്കുന്നത്.
Content Highlights: Sony and Honda developed Afeela electric sedan debuts at CES 2024
Published: 08 Jan 2025, 02:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented