വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ വില പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഹോണ്ടയുടെ കരുത്തിന്റെ പ്രതീകം ഇന്ത്യയിലേക്ക് വരുകയാണ്. കുറേ കാലത്തിന് ശേഷമാണ് പുതിയൊരു വാഹനവുമായി ഹോണ്ട ഇന്ത്യയിൽ വരുന്നത്. ഇസെഡ്.ആർ.-വി. എന്ന ഹൈബ്രിഡ് പ്രീമിയം എസ്.യു.വി.യാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
ഹോണ്ടയുടെ ആഗോള നിരയിൽ കരുത്തനാണിത്. ഡൽഹിയിൽ മുഖംമാറിയ ഹോണ്ട സിറ്റിയുടെ പുറത്തിറക്കലിനിടെയായിരുന്നു ഇത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ വില പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും പ്രീ-ബുക്കിങ് ഹോണ്ട ആരംഭിച്ചിട്ടുണ്ട്.
തനി എസ്.യു.വി.
ഹോണ്ടയുടെ പരമ്പരാഗത രൂപശൈലിയിൽ നിന്നും പൂർണമായും അകന്നു നിൽക്കുന്നതാണ് ഇസെഡ്.ആർ.-വി. എൽ. ആകൃതിയിലുള്ള ഡി.ആർ.എല്ലുകളുള്ള സ്ലീക്ക് എൽ.ഇ.ഡി. ഹെഡ്ലൈറ്റുകൾക്ക് നല്ല ഭംഗിയുണ്ട്. കറുത്ത ഗ്രില്ലും മുൻബമ്പറിൽ ഫങ്ഷണൽ എയർ വെന്റുകളും വരുന്നു. 18 ഇഞ്ച് അലോയ് വീലുകളുടെ വീൽ ആർച്ചുകളിലും ഡോറുകളുടെ താഴത്തെ ഭാഗത്തും ഗ്ലോസ്-ബ്ലാക്ക് ക്ലാഡിങ് വരുന്നു.
പിന്നിൽ കണക്ടഡ് ടെയിൽലൈറ്റുകൾ വന്നിട്ടില്ല. രണ്ട് എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകളുണ്ട്. ഇന്റീരിയറിലും ഹോണ്ട ടച്ച് കൊണ്ടുവരുന്നുണ്ട്. ഫീച്ചർ റിച്ചാണ് ഈ വാഹനം. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡാഷ്ബോർഡിൽ ഭദ്രം.
ഒപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, 12-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, സീറ്റുകൾക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററി, രണ്ട് നിര യാത്രക്കാർക്കും സെന്റർ ആംറെസ്റ്റ്, 8-വേ പവേർഡ് ഡ്രൈവർ സീറ്റ്, 4-വേ പവേർഡ് കോ-ഡ്രൈവർ സീറ്റ്, പവേർഡ് ടെയിൽഗേറ്റ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയെല്ലാം കൊണ്ട് സമ്പന്നമാണ് ഉൾവശം. ടച്ച് ബട്ടനുകൾക്ക് പുറമേ ആവശ്യത്തിന് ഫിസിക്കൽ ബട്ടണുകളും നോബുകളും കൊണ്ടുവന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എട്ട് എയർബാഗുകൾ, ലെവൽ-2 അഡാസ് എന്നിവയും സുരക്ഷയുടെ മാറ്റു കൂട്ടുന്നു.
2.0 ലിറ്റർ ഫോർ സിലിൻഡർ പെട്രോൾ എൻജിനും ഡ്യുവൽ-മോട്ടോർ സ്ട്രോങ്-ഹൈബ്രിഡ് സിസ്റ്റവുമാണ് ഹൃദയം. ഇ-സി.വി.ടി. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ചേർന്നിരിക്കുന്നത്. 184 ബി. എച്ച്.പി.യിൽ 315 എൻ.എം. ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ലിറ്ററിന് 22.79 കിലോമീറ്റർ മൈലേജ് കിട്ടുമെന്ന് കമ്പനി ഉറപ്പിക്കുന്നുണ്ട്. 40 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.
Content Highlights: Powerful 2.0L petrol engine with strong-hybrid technology., Delivers 184 BHP and 315 Nm torque with 22.79 kmpl fuel efficiency., Premium interiors featuring 12-speaker Bose audio and panoramic sunroof., Advanced safety with 8 airbags and Level-2 ADAS., Pre-booking is currently open for the imported premium SUV.
Published: 25 May 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented