ന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി പുതിയ നീക്കവുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാർസ്. കാറുകളുടെ പ്ലാറ്റ്‌ഫോം രൂപകൽപ്പന നിർവഹിക്കുന്നതിനായി ടാറ്റ ടെക്‌നോളജീസുമായി ധാരണയുണ്ടാക്കാനാണ് ഹോണ്ട മോട്ടോർ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

To advertise here,

പുറംകരാർ അടിസ്ഥാനത്തിലായിരിക്കും ഹോണ്ട വാഹനങ്ങളുടെ പ്ലാറ്റ്‌ഫോം രൂപകൽപ്പന ടാറ്റയ്ക്ക് നൽകുക. ആദ്യമായാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഹോണ്ട മോട്ടോർ കമ്പനി ഒരു ഇന്ത്യൻ എൻജിനിയറിങ് സേവന കമ്പനിയെ ആശ്രയിക്കുന്നതെന്നാണ് വിവരം.

പരമ്പരാഗത ഫോസിൽ ഇന്ധന വാഹനങ്ങളും ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങൾക്കായി ഇലക്ട്രിഫൈഡ് പവർ ട്രെയിനുകളും ഉൾക്കൊള്ളാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഹോണ്ടയ്ക്കായി ടാറ്റ ടെക്‌നോളജീസ് വികസിപ്പിക്കുക.

ടാറ്റാ ടെക്‌നോളജീസ് ഡിസൈൻ ചെയ്യുന്ന വാഹന പ്ലാറ്റ്‌ഫോമുകൾ ഏതു വിപണിയിലാണ് അവതരിപ്പിക്കുന്നതെന്നതിലും വ്യക്തതയില്ല. ഇരു കമ്പനികളും ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.