ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള എംപിവി എന്ന ടാഗ്‌ലൈനോടെയായിരുന്നു 2019-ല്‍ റെനോ ട്രൈബര്‍ എന്ന വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. ഒരു കുടുംബവാഹനമെന്ന സ്റ്റാറ്റസ് അതിവേഗം സ്വന്തമാക്കിയ ഈ വാഹനത്തിന് മെച്ചപ്പെട്ട സ്വീകാര്യതയും വിപണിയില്‍ ലഭിച്ചു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മുഖംമിനുക്കല്‍ നടത്തിയെത്തിയിരിക്കുകയാണ് ട്രൈബര്‍ എംപിവി. സ്റ്റൈലിലും ഫീച്ചറുകളിലും കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വില കുറവുള്ള എംപിവി എന്ന വിശേഷണം ഇത്തവണയും മുറുകെ പിടിച്ചിട്ടുണ്ട്.
ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ നാല് വേരിയന്റില്‍ എത്തിയിട്ടുള്ള ട്രൈബര്‍ എംപിവിക്ക് 6.3 ലക്ഷം രൂപ മുതല്‍ 9.17 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതായത് മുന്‍ മോഡലിന്റെ വിലയെ അപേക്ഷിച്ച് 14,000 രൂപ മുതല്‍ 41,000 രൂപയുടെ വരെ വര്‍ധനവാണ് മുഖംമിനുക്കി എത്തിയിട്ടുള്ള ട്രൈബറിന് വരുത്തിയിരിക്കുന്നത്. ഡിസൈന്‍ മാറ്റങ്ങളും ഫീച്ചറുകളുടെ കൂട്ടിച്ചേര്‍ക്കലുകളുമായാണ് ട്രൈബറിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മുന്‍വശം പൂര്‍ണമായും അഴിച്ചുപണിതിട്ടുണ്ട്. വീതി കുറഞ്ഞ് ബ്ലാക്ക് നിറത്തില്‍ ഒരുക്കിയിരിക്കുന്ന ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍, ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള ഹെഡ്‌ലാമ്പ്, വലിയ എയര്‍ ഇന്‍ ടേക്ക്, പുതിയ ഫോഗ്‌ലാമ്പ്, റെട്രോ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡയമണ്ട് ലോഗോ എന്നിവയാണ് മുന്നിലെ മാറ്റങ്ങള്‍. ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍, 15 ഇഞ്ച് സ്റ്റീല്‍ വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഡയമണ്ട് സ്റ്റൈല്‍ ട്രൈബര്‍ ബാഡ്ജിങ് എന്നിവയാണ് എക്സ്റ്റീരിയറിലെ മറ്റ് പുതുമകള്‍.
ബ്ലാക്ക്-ഗ്രേ നിറങ്ങളുടെ കോമ്പിനേഷനിലാണ് പുതിയ ട്രൈബറിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. കൈഗറില്‍ നല്‍കിയിരുന്നതിനോട് സമാനമായാണ് ഡാഷ്‌ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനിലേക്കുള്ള മാറ്റം ശ്രദ്ധേയമാണ്. എട്ട് ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. വയര്‍ലെസ് ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇന്റീരിയറിലെ മാറ്റം വിളിച്ചറിയിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും ട്രൈബര്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗാണ് പ്രധാന സുരക്ഷ. 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രെഷന്‍ മോണിറ്റര്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയവയാണ് പുതിയ ട്രൈബറില്‍ കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നത്.
മെക്കാനിക്കലായുള്ള മാറ്റത്തിന് ഇത്തവണ ട്രൈബര്‍ ശ്രമിച്ചിട്ടില്ല. മുന്‍ മോഡലിന് കരുത്തേകിയിരുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് 2025 ട്രൈബറിലും പ്രവര്‍ത്തിക്കുന്നത്. ഇത് 72 എച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ20 ഫ്യുവല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഈ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നീ ഗിയര്‍ ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. പുതിയ ട്രൈബറിലും സിഎന്‍ജി കിറ്റ് നല്‍കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Renault Triber MPV Relaunched with Enhanced Style and Features, Retains Affordable Price Tag
Published: 23 Jul 2025, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented