ഇന്ത്യയില്‍ രണ്ട് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ. 5 സീറ്റുള്ള മിഡ് സൈസ്-എസ്യുവിയും (കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) 7 സീറ്റുള്ള ബി-എംപിവിയുമാണ് (മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) പുതിയ വാഹനങ്ങള്‍. ഇന്ത്യന്‍ വിപണി ലക്ഷ്യംവെച്ചുള്ള ഇവ ജപ്പാനിലെ യോകോഹാമയില്‍ നടന്ന ഗ്ലോബല്‍ പ്രോഡക്ട് ഷോകേസ് പരിപാടിയിലാണ് അവതരിപ്പിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ മറ്റൊരു 5 സീറ്റര്‍ സി-എസ്യുവി കൂടി പുറത്തിറക്കി ബി/സി, ഡി-എസ്യുവി വിഭാഗങ്ങളിലായി ഇന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ നാല് മോഡലുകള്‍ പുറത്തിറക്കാനാണ് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
നിസാന്‍ എം.പി.വി.
റെനോ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കും നിസാന്റെ എംപിവിയും ഒരുങ്ങുക. നിസാന്റെ ചെന്നൈയിലെ പ്ലാന്റില്‍ ഒരുങ്ങുന്ന ഈ വാഹനത്തില്‍ മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ നല്‍കുമെന്നാണ് സൂചന. ട്രൈബറിന് കരുത്തേകുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും നിസാന്റെ ഈ വാഹനത്തിന്റെയും ഹൃദയം. 72 എച്ച്പി. പവറും 96 എന്‍എം. ടോര്‍ക്കുമേകുന്ന ഈ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ എഎംടി. എന്നീ ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.
നിസാന്‍ വിദേശരാജ്യങ്ങളില്‍ എത്തിച്ചിട്ടുള്ള മോഡലുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും ഈ വാഹനം ഒരുങ്ങുക. സി-ഷേപ്പില്‍ ഹെക്‌സഗൊണല്‍ വെന്റുകള്‍ നല്‍കി ഒരുങ്ങുന്ന ഗ്രില്ല്, പുതിയ നിസാന്‍ ലോഗോ, സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിക്കുന്ന ബമ്പര്‍, എല്‍ഇഡി. ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, അലോയി വീല്‍, റൂഫ് റെയിലുകള്‍, എല്‍ഇഡി. ടെയ്ല്‍ലാമ്പ് എന്നിവയായിരിക്കും ഈ വാഹനത്തിന്റെ എക്സ്റ്റീരിയറില്‍ നല്‍കുന്ന അലങ്കാരങ്ങള്‍.
ചെറിയ തോതിലെങ്കിലും ട്രൈബറുമായി ഡിസൈന്‍ പങ്കിട്ടായിരിക്കും അകത്തളം ഒരുങ്ങുക. എന്നാല്‍, നിറത്തിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും മാറ്റം പ്രതീക്ഷിക്കാം. ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്ട്രി, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാഗ്‌നൈറ്റില്‍ നിന്ന് കടംകൊണ്ട സ്റ്റിയറിങ് വീല്‍, ഗിയര്‍നോബ്, സെന്റര്‍ കണ്‍സോള്‍, ഏഴ് ഇഞ്ച് വലിപ്പമുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, കൂള്‍ഡ് സെന്റര്‍ സ്റ്റോറേജ് ബോക്‌സ്, സ്ലൈഡിങ്-റിക്ലൈനിങ് രണ്ടാം നിര സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിലെ സവിശേഷതകള്‍.
നിസാന്‍ എസ്.യു.വി.
റെനോയുടെ ഡസ്റ്ററിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിലാണ് നിസാന്റെ എസ്‌യുവിയും ഒരുങ്ങുക. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനായിരിക്കും ഈ മോഡല്‍ എത്തുക. ഡസ്റ്ററിന് സമാനമായ സിലുവേറ്റിലായിരിക്കും ഈ എസ്‌യുവി നിര്‍മിക്കുന്നതെങ്കിലും കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാക്കാനാണ് നിര്‍മാതാക്കളുടെ പദ്ധതി.
മിനി പട്രോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന അലങ്കാരങ്ങളായിരിക്കും നിസാന്റെ പുതിയ എസ്‌യുവിയില്‍ നല്‍കുക. എല്‍ ഷേ്പ്പിലുള്ള ഡിആര്‍എല്‍, ഗ്രില്ലിലൂടെ നീളുന്ന ക്രോമിയം സ്ട്രിപ്പുകള്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, സി-ഷേപ്പിലുള്ള ക്ലാസിങ്ങുകള്‍, ഹോറിസോണ്ടല്‍ സ്ലാറ്റ് ഗ്രില്ല്, വലിയ എയര്‍ഡാം, മള്‍ട്ടി സ്‌പോക്ക് അലോയി വീലുകള്‍, റൂഫ് റെയില്‍, എല്‍ഇഡി. ടെയ്ല്‍ലാമ്പ് തുടങ്ങിയവയുമായായിരിക്കും ഈ വാഹനം ഡിസൈന്‍ ചെയ്യുന്നത്. കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തുന്നതായിക്കും പ്രൊഡക്ഷന്‍ പതിപ്പ് എന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും എസ്‌യുവിയും എത്തുക. നിസാന്റെ ഇന്റര്‍നാഷണല്‍ മോഡലുകളില്‍ നല്‍കുന്ന 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുക. 154 എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന ഈ എന്‍ജിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കും. ഈ വാഹനത്തിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ പുറത്തിറക്കുന്നതില്‍ നിര്‍മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല.
Content Highlights: Nissan unveils 2 new models in India: a 5-seater mid-size SUV and a 7-seater MPV.
Published: 27 Mar 2025, 09:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented