100 ശതമാനവും എഥനോള്‍(E100) ഇന്ധനത്തില്‍ തന്നെ ഓടുന്ന വാഹനമാണ് മാരുതി സുസുക്കിയില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നാണ് മന്ത്രി അറിയിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളാണെങ്കിലും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ആദ്യമെത്തിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചിരുന്നില്ല. ഇക്കാര്യത്തിൽ മാരുതിയെ ഓവർടേക്ക് ചെയ്ത ടാറ്റ മോട്ടോഴ്‌സാണ് ഇന്നും ഇലക്ട്രിക് വാഹനങ്ങളുടെ മേധാവിത്വം കൈയാളുന്നത്. എന്നാൽ, ഈ വീഴ്ച ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങളിലൂടെ പരിഹരിക്കാനുള്ള നീക്കങ്ങളിലാണ് മാരുതി സുസുക്കിയെന്നാണ് റിപ്പോർട്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മാരുതി സുസുക്കിയുടെ ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനം പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. മന്ത്രിയുടെ ഈ പ്രഖ്യാപനം ശരിവെച്ചിരിക്കുകയാണ് വാഹന നിർമാതാക്കളായ മാരുതി സുസുക്കി. രാജ്യത്തെ തന്നെ ആദ്യത്തെ ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനം ജൂൺ നാലിന് അവതരിപ്പിക്കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.
ഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ നടക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് വകുപ്പ് മന്ത്രി ഹർദീപ് സിങ് പൂരി എന്നിവരും പങ്കെടുക്കും. രാജ്യത്തെ ആദ്യ ഇ100 വാഹനമാണ് അവതരിപ്പിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏത് മോഡലാണിതെന്ന കാര്യം മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
100 ശതമാനവും എഥനോൾ(E100) ഇന്ധനത്തിൽ തന്നെ ഓടുന്ന വാഹനമാണ് മാരുതി സുസുക്കിയിൽനിന്ന് പുറത്തിറങ്ങുന്നതെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. മാരുതി മാത്രമല്ല, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ടൊയോട്ട തുടങ്ങി ഇന്ത്യയിലെ 12 കമ്പനികൾ ഇത്തരത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. ഇത്തരം ഫ്‌ളെക്‌സ് ഫ്യൂവൽ ഇന്ധനമാക്കാൻ ശേഷിയുള്ള എൻജിനുകൾ വലിയ തോതിൽ നിർമിക്കാൻ തുടങ്ങുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു.
ഇ100 ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനമായി മാരുതി സുസുക്കിയുടെ ഏത് മോഡലാണ് എത്തുന്നതെന്ന കാര്യം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. വാഗൺ ആർ അല്ലെങ്കിൽ ഫ്രോങ്‌സ് ആയിരിക്കും ആദ്യ ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനമായി എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളെക്‌സ് ഫ്യൂവൽ വാഗൺആറിന്റെ പ്രോട്ടോടൈപ്പ് 2024-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പുറത്തിറക്കിയിരുന്നു. ഫ്രോങ്‌സ് ഫ്‌ളെക്‌സ് ഫ്യൂവൽ 2025 ജപ്പാൻ മൊബിലിറ്റി ഷോയിലും പ്രദർശനത്തിന് എത്തിച്ചിരുന്നു.
Content Highlights: Maruti Suzuki to unveil India's first 100% ethanol (E100) vehicle on June 4., The launch event will be attended by Union Ministers Nitin Gadkari and Hardeep Singh Puri., The vehicle aims to lead India's transition toward sustainable alternative fuels., Potential models include the WagonR or Fronx, based on previous prototypes.
Published: 02 Jun 2026, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented