മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലായ BE6 മോഡലായിരിക്കും യു.കെയില്‍ എത്തുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ പ്രധാനി.

മൂന്ന് ഇലക്ട്രിക് മോഡലുകളുമായി യു.കെയിലെ വാഹന വിപണിയിൽ പ്രവേശിക്കാനൊരുങ്ങി ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര. യു.കെയിലെ വാഹന വിപണിയിലെ താത്പര്യങ്ങൾ, വാഹനങ്ങളുടെ സ്ഥാനം, വിൽപ്പന സാധ്യതകൾ തുടങ്ങിയവ വിലയിരുത്തുന്നതിനായി മഹീന്ദ്ര യു.കെയിൽ അഭിപ്രായ സർവ്വേകൾ ഉൾപ്പെടെയുള്ള പഠനങ്ങൾ പൂർത്തിയാക്കിയതായി ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായ BE6 ആയിരിക്കും യു.കെയിൽ എത്തുന്ന ഇലക്ട്രിക് വാഹനങ്ങളിൽ പ്രധാനി. ഇതിനൊപ്പം XEV 9e-യും എത്തും. ഈ രണ്ട് മോഡലുകൾക്കും പുറമേ, ഇന്ത്യയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഇലക്ട്രിക് മോഡലായ BE07 ഇലക്ട്രിക് എസ്‌യുവിയും യു.കെ വിപണിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഈ വാഹനം അടുത്ത വർഷമായിരിക്കും എത്തുക.
2022-ലാണ് മഹീന്ദ്ര ആദ്യമായി യു.കെയിലെ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. ഇതിനായി മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പ് എന്ന പേരിൽ സ്റ്റുഡിയോ ആരംഭിക്കുകയും, മഹീന്ദ്രയുടെ അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ അവിടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. യു.കെ. വിപണിയിലേക്ക് 24 മാസത്തിനുള്ളിൽ പ്രവേശിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ഓട്ടോമോട്ടീവ് വിഭാഗം മേധാവിയെ ഉദ്ധരിച്ച് ഓട്ടോകാർ പ്രഫഷണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ കൃത്യ സമയത്ത് തന്നെയാണ് വന്നിരിക്കുന്നതെന്നും ഇത് മഹീന്ദ്രയുടെ യു.കെ. വിപണിയിലേക്കുള്ള പ്രവേശനത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ഓട്ടോമോട്ടീവ് വിഭാഗം സി.ഇ.ഒ. നളിനികാന്ത് ഗൊല്ലഗുണ്ട അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ വിലയിരുത്തൽ അനുസരിച്ച് 2027-ൽ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ യു.കെയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Mahindra is entering the UK electric vehicle market with three electric SUVs: BE6, XEV 9e, and BE07., The expansion is facilitated by the India-UK Free Trade Agreement., Mahindra's EVs are expected to hit the UK market by 2027., BE6 is expected to be the leading model among the lineup in the UK.
Published: 06 Nov 2026, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented