ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയ മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി മോഡലാണ് XUV 3XO സിഎൻജി. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടുന്ന ആദ്യ സബ് കോംപാക്ട് സിഎൻജി എസ്‌യുവിയാണ് XUV 3XO എന്നാണ് വിലയിരുത്തൽ. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ ഒരുപോലെ തിളങ്ങിയാണ് ഈ വാഹനം ഫൈവ് സ്റ്റാർ നേട്ടം കൊയ്തത്.

To advertise here,

മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32-ൽ 29.36 പോയിന്റും കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷയിൽ 49-ൽ 45 പോയിന്റും നേടിയാണ് ഈ വാഹനം ഫൈവ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയത്. XUV 3XO-യിൽ 35 അടിസ്ഥാന സുരക്ഷ ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്. ആറ് എയർബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിവേഴ്‌സ് പാർക്കിങ് സെൻസർ എന്നിങ്ങനെ നീളും സംവിധാനങ്ങൾ.

XUV 3XO സിഎൻജിയുടെ ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിലെ റേറ്റിങ്ങ് ടർബോ പെട്രോൾ, ഡീസൽ മോഡലുകൾക്ക് സമാനമാണ്. എന്നാൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കുന്നത് ടർബോ പെട്രോൾ, ഡീസൽ മോഡലുകൾക്കാണ്. 45 പോയിന്റാണ് കുട്ടികളുടെ സുരക്ഷയ്ക്ക് ആ മോഡലുകൾക്ക് ലഭിച്ചത്.

ആറ് എയർബാഗുകൾ, ഇ.സിഎസ്, ഐസോഫിക്‌സ് ചൈൽഡ്-സീറ്റ് മൗണ്ടുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ തുടങ്ങിയവയാണ് 3XO സിഎൻജി പതിപ്പിന് ഫൈവ് സ്റ്റാർ നേട്ടം സമ്മാനിക്കാൻ സഹായകമായ ഫീച്ചറുകൾ. ഈ വാഹനത്തിന്റെ പെട്രോൾ, ഡീസൽ മോഡലുകളുടെ ഉയർന്ന വകഭേദത്തിൽ ലെവൽ-2 അഡാസ് സംവിധാനം ഉൾപ്പെടെയുള്ളവ നൽകിയിട്ടുണ്ട്.