
ആഡംബര വാഹനനിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ എസ്യുവി മോഡലുകളായ റേഞ്ച് റോവര്‍ ഇവോക്, ഡിസ്കവറി വാഹനങ്ങളുടെ ബിഎസ്-6 പെട്രോള്‍ എന്ജിന് പതിപ്പ് നിരത്തുകളിലെത്തി തുടങ്ങി. എസ്, ആര് ഡൈനാമിക് എസ്ഇ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഇവോകിന 57.99 ലക്ഷം രൂപ മുതലും ഡിസ്കവറി സ്പോട്ടിന് 59.99 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറും വില.
ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഇഞ്ചനീയം പെട്രോള്‍ എന്‍ജിനാണ് രണ്ട് എസ്യുവികള്‍ക്കും കരുത്തേകുന്നത്. ഇത് 247 ബിഎച്ച്പി പവറും 365 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി 40 വോള്‍ട്ട് ശേഷിയുള്ള മൈല്‍ഡ്-ഹൈബ്രിഡ് മോട്ടോറും ഇതില്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയതിന് പുറമെ, നിരവധി ഫീച്ചറുകളും ഈ രണ്ട് എസ്യുവികളിലും സ്ഥാനംപിടിച്ചിട്ടുണ്ട്. ക്യാബിന് എയര്‍ അയണൈസേഷന്‍, ക്ലിയര്‍ സൈറ്റ് റിയര്‍വ്യൂ മിറര്‍, ഇന്‍-കണ്ട്രോൾ ടച്ച് പ്രോ ആന്‍ഡ് ടച്ച് പ്രോ ഡ്യുവോ, ടെറൈന്‍ റെസ്പോണ്‍സ്-2 തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തവണ ഈ മോഡലുകളില്‍ അധികമായി നല്‍കിയിട്ടുള്ളത്.
ക്യാബിന് എയര്‍ അയണൈസേഷന്‍- വാഹനത്തിന്റെ ക്യാബിനുള്ളിലെ മലിനീകരണങ്ങളും മറ്റും ക്ലൈമറ്റ് കണ്ട്രോള് സംവിധാനത്തിന്റെ സഹായത്തോടെ ഇല്ലാതാക്കുന്ന സംവിധാനമാണ് ക്യാബിന് എയര്‍ അയണൈസേഷന്‍.
ക്ലിയര്‍സൈറ്റ് റിയര്‍വ്യൂ മിറര്‍- പിന്‍ഭാഗത്ത് നിന്നുള്ള കാഴ്ചകള്‍ കൂടുതല്‍ വ്യക്തമായി ലഭിക്കുന്നതിന് വാഹനത്തിന് മുകളില്‍ നല്‍കിയിട്ടുള്ള ക്യാമറയാണിത്. റിയര്‍വ്യൂ മിററില്‍ നല്‍കിയിട്ടുള്ള സ്വിച്ച് ഓണ്‍ ചെയ്താലാണ് ഈ ക്യാമറ പ്രവര്‍ത്തിക്കുന്നത്.
ഇന്‍-കണ്ട്രോല് ടച്ച് പ്രോ ആന്‍ഡ് ടച്ച് പ്രോ ഡ്യുവോ- ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ കണ്ട്രോള് ടച്ച് പ്രോ രണ്ട് എസ്യുവികളിലും സ്റ്റാന്റേഡായി നല്‍കുന്നുണ്ട്. അതേസമയം, ഉയര്‍ന്ന വേരിയന്റില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന രണ്ട് ടച്ച് സ്ക്രീന്‍ ഉള്‍പ്പെടെയുള്ള ടച്ച് പ്രോ ഡ്യുവോ സംവിധാനമാണുള്ളത്.
ടെറൈന്‍ റെസ്പോണ്‍സ് 2- വാഹനം സഞ്ചരിക്കുന്ന പ്രതലത്തിനനുസരിച്ച് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ടോര്‍ക്ക് ഡെലിവറി ക്രമീകരിക്കുന്ന സംവിധാനമാണ് ടെറൈന്‍ റെസ്പോണ്‍സ് 2. ഇത് വാഹനത്തിന്റെ ഓഫ് റോഡ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നു.
Content Highlights; Land Rover Begins Delivery of BS-VI Petrol Model Of Range Rover Evoque And Discovery Sport
Published: 08 Jul 2020, 04:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented