കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന മികച്ച വാഹനമാണെന്നാണ് അദ്ദേഹം പഞ്ചിനെ കുറിച്ച് വിലയിരുത്തിയത്.

കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ ഒരു തികഞ്ഞ വാഹനപ്രേമി കൂടിയാണ്. അദ്ദേഹത്തിന്റെ കൈവശമുള്ള വാഹനങ്ങളും അവയെ പരിപാലിക്കുന്ന രീതികളും അദ്ദേഹത്തിന്റെ വാഹന കമ്പം തെളിയിക്കുന്നതാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ ഐതിഹാസിക എസ്‌യുവി മോഡലായ സിയേറ അദ്ദേഹം സ്വന്തമാക്കിയത്. പുതുതലമുറ സിയേറയുടെ കേരളത്തിലെ ആദ്യത്തെ ഉടമ കൂടിയാണ് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ.
എന്നാൽ, സിയേറ സ്വന്തമാക്കിയതോടെ ടാറ്റയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കൂടുതൽ ദൃഢമായിരിക്കുകയാണ്. സിയേറയ്ക്ക് പിന്നാലെ ടാറ്റയിൽ നിന്ന് പുറത്തിറങ്ങിയ മൈക്രോ എസ്‌യുവി മോഡലായ പഞ്ചിന്റെ മുഖംമിനുക്കിയ പതിപ്പിനും എക്‌സ്പീരിയൻസ് ചെയ്തിരിക്കുകയാണ് ഗണേഷ് കുമാർ. പഞ്ചിന്റെ 2026 പതിപ്പ് കേരളത്തിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ഈ വാഹനവുമായി ഡ്രൈവിങ്ങിന് ഇറങ്ങിയത്. ഏതാനും കിലോമീറ്ററുകൾ അദ്ദേഹം ഈ വാഹനവുമായി യാത്ര ചെയ്യുകയും ചെയ്തു.
കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച വാഹനമാണെന്നാണ് അദ്ദേഹം പഞ്ചിനെ കുറിച്ച് വിലയിരുത്തിയത്. ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഈ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചിൽ ഒരുക്കിയിട്ടുള്ള എന്റർടെയ്ൻമെന്റ് സിസ്റ്റം അങ്ങേയറ്റം ആകർഷകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ വാഹനങ്ങൾ എത്തിക്കുന്നതിനൊപ്പം മെച്ചപ്പെട്ട സർവീസ് സംവിധാനങ്ങളും ടാറ്റ ഇപ്പോൾ നൽകുന്നുണ്ട്. വാഹനങ്ങളുടെ കാര്യത്തിൽ മികച്ച സർവീസാണ് ഏറ്റവും അത്യന്താപേക്ഷിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പെട്രോൾ, സിഎൻജി എന്നീ ഇന്ധനങ്ങളിലാണ് ഈ വാഹനം എത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. സാധാരണ ഗതിയിൽ സിഎൻജി വാഹനങ്ങൾക്ക് ബൂട്ട് സ്‌പേസ് നഷ്ടപ്പെടാറുണ്ടെങ്കിലും ഇതിൽ യാതൊരു കുറവും വരുത്താതെയാണ് പഞ്ചിന്റെ സിഎൻജി മോഡൽ എത്തിച്ചിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിന് സിഎൻജിയിലേക്കുള്ള ഒരുമാറ്റം അനിവാര്യമാണ്. എല്ലാ സുരക്ഷ സംവിധാനങ്ങളോടും കൂടി എത്തിയിരിക്കുന്നതും സാധാരണക്കാരന് താങ്ങാവുന്ന വിലയിലെ വാഹനവുമാണ് പഞ്ച് എന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
ഡിസൈനിൽ വരുത്തിയിട്ടുള്ള അഴിച്ചുപണിക്കും ഫീച്ചറുകളിൽ വരുത്തിയിരിക്കുന്ന കൂട്ടിച്ചേർക്കലുകൾക്കും പുറമെ, മെക്കാനിക്കലായും ചില പുതുമകളോടെയാണ് പഞ്ചിന്റെ 2026 പതിപ്പ് എത്തിയിരിക്കുന്നത്. നെക്സോൺ എസ്യുവിയിൽ കരുത്തേകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനും ഈ വരവിൽ പഞ്ചിന് കരുത്തേകുന്നുണ്ട്. 120 എച്ച്പി പവറും 170 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 11.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനം മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് എത്തുന്നത്.
മുഖം മിനുക്കലിന് മുമ്പ് പഞ്ച് എസ്യുവിയിൽ കരുത്തേകിയിരുന്ന 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും ഇതിൽ തുടരുന്നുണ്ട്. 88 എച്ച്പി പവറും 115 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. പഞ്ചിന്റെ സിഎൻജി പതിപ്പ് 73 എച്ച്പി പവറും 103 ടോർക്കുമാണ് നൽകുന്നത്. രണ്ട് മോഡലിലും അഞ്ച് സ്പീഡ് മാനുവൽ, എഎംടി എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകൾ നൽകുന്നുണ്ട്. ഈ വരവിലാണ് പഞ്ച് സിഎൻജിയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയത്.
Content Highlights: Kerala Transport Minister K.B. Ganesh Kumar recently experienced the new Tata Punch facelift, following his acquisition of the iconic Tata Sierra. Discover his thoughts on the micro-SUV.
Published: 25 Jan 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented